Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ പുസ്തകമേള:...

ഷാർജ പുസ്തകമേള: പുരസ്കാരത്തിന്​ രജിസ്ട്രേഷൻ തുടങ്ങി

text_fields
bookmark_border
ഷാർജ പുസ്തകമേള: പുരസ്കാരത്തിന്​ രജിസ്ട്രേഷൻ തുടങ്ങി
cancel

ഷാർജ: സ്വദേശ-വിദേശ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകാൻ ഷാർജ രാജ്യാന്തര പുസ്തകമേള വർഷന്തോറും നൽകുന്ന അവാർഡിന്​ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഷാർജ ബുക്ക് അതോറിറ്റി (എസ്‌.ബി‌.എ) അറിയിച്ചു. ആഗസ്​റ്റ്​ അവസാനം വരെ എൻ‌ട്രികൾ സ്വീകരിക്കും.

മികച്ച വിവർത്തനം, ഇമാറാത്തി പുസ്തകം, അറബി നോവൽ, മികച്ച അന്താരാഷ്​ട്ര പുസ്തകം, പ്രസാധക അംഗീകാര അവാർഡ് എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത അവാർഡുകളിലൂടെയാണ് പ്രാദേശിക, വിദേശ സാഹിത്യത്തിലെ മികവിനെ എസ്‌.ബി.എ ആദരിക്കുന്നതെന്ന് ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. മികച്ച അറബിനോവലിന് ഒന്നര ലക്ഷം ദിർഹമാണ് പുരസ്കാരം.

സ്​റ്റാൻഡേഡ് അറബി ഭാഷയിൽ എഴുതിയതും രണ്ട് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ചതുമായ നോവലുകൾ പുതുക്കിയ പതിപ്പുകളല്ലെങ്കിൽ അവാർഡിന്​ സമർപ്പിക്കാം. ചെറുകഥാ സമാഹാരത്തിന് അവാർഡിന് അർഹതയില്ല. ഫിക്​ഷൻ, നോൺ ഫിക്​ഷൻ വിഭാഗങ്ങൾക്കുള്ള മികച്ച അന്താരാഷ്​ട്ര പുസ്തക അവാർഡിന് 50,000 ദിർഹം വീതം സമ്മാനിക്കും. വിവിധ സംസ്കാരങ്ങൾക്കിടയിൽ പാലങ്ങൾ നിർമിക്കുകയും അറബ് വായനക്കാർക്ക് ഇതര ഭാഷാ പുസ്‌തകങ്ങൾ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. ഈ രണ്ട് വിഭാഗങ്ങളിലെയും പുസ്തകങ്ങൾ രണ്ട് വർഷത്തിനകം പ്രസിദ്ധീകരിക്കണം.

രണ്ട് വിഭാഗത്തിലെയും എഴുത്തുകാർ രണ്ട് വർഷത്തിനിടയിൽ ഷാർജ അന്താരാഷ്​ട്ര പുസ്തകത്തിന്​ അവാർഡ് നേടരുത്. മികച്ച പ്രാദേശിക പ്രസാധകർ, അറബ് പ്രസാധകർ, അന്താരാഷ്​ട്ര പ്രസാധകർ എന്നിവർക്ക് 75,000 ദിർഹം തുല്യമായി വീതിക്കും. പ്രസാധകരെ അംഗീകരിക്കാനും ബഹുമാനിക്കാനും അവരുടെ പ്രസിദ്ധീകരണ മേഖലയെ പിന്തുണക്കാനുമാണ് പുരസ്കാരം വഴി ലക്ഷ്യമിടുന്നത്.

പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പബ്ലിഷിങ് ഹൗസുകൾക്ക് ഈ അവാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രസാധകർ അതത് രാജ്യത്തെ പ്രസാധക അസോസിയേഷനിൽ അംഗമാകണം കൂടാതെ അവാർഡി​െൻറ അതേ വർഷം കുറഞ്ഞത് 10 പുസ്തകങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം. അറബ് എഴുത്തുകാരെയും പുസ്തകങ്ങളെയും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്ന വിവർത്തന പുരസ്കാരത്തിന് 13 ലക്ഷം ദിർഹമാണ് നൽകുന്നത്.

ആശയവിനിമയം വർധിപ്പിക്കുകയാണ് അവാർഡി​െൻറ പ്രധാന ദൗത്യമെന്ന് എസ്.ബി.എ പറഞ്ഞു.അന്താരാഷ്​ട്ര പ്രസാധക സ്ഥാപനങ്ങൾക്കും വിവർത്തന പുരസ്കാരത്തിന്​ പുസ്തകങ്ങൾ സമർപ്പിക്കാം. ജൂറിയുടെ പരിഗണനക്കായി പ്രസാധകർ‌ക്ക് ഒന്നിലധികം സൃഷ്​ടികൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷാ ഫോറങ്ങൾ എസ്.ഐ.ബി.എഫ് വെബ്സൈറ്റിൽ (https://bit.ly/2THvuRb) ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book Fair
News Summary - Sharjah Book Fair: Registration for the award begins
Next Story