ഷാർജ പുസ്തകമേള: മൂന്നു വനിതകളെ ആദരിച്ചു
text_fieldsഅൽഐൻ: ഷാർജ പുസ്തകമേളയിൽ രചനകൾ പ്രകാശനം ചെയ്ത മൂന്നു വനിതകളെ താരാട്ട് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ ആദരിച്ചു.
മഹാമാരിക്കാലത്തു താൻ തൊട്ടറിഞ്ഞ അനുഭവങ്ങൾ പങ്കുവെച്ച 'ഈ സമയവും കടന്നുപോകും' രചിച്ച താഹിറ കല്ലുമുറിക്കൽ, 'യൂറോപ്പിൽ ഒരു ഓട്ടപ്രദക്ഷിണം' എന്ന യാത്രാവിവരണം രചിച്ച പത്മിനി ശശിധരൻ, 'നേതാജി സുഭാഷ് ചന്ദ്രബോസ്-എഴുത്ത് ജീവിതം ദർശനം' എന്ന പുസ്തകമെഴുതിയ താരാട്ടിെൻറ എക്സിക്യൂട്ടിവ് മെംബർകൂടിയായ വിനി ടീച്ചർ എന്നിവരെയാണ് ആദരിച്ചത്.
ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് മുസ്തഫ മുബാറക് ഉദ്ഘാടനം നിർവഹിച്ചു. ജംഷീല ഷാജിത്ത് അധ്യക്ഷയായി. അസി.
സെക്രട്ടറി അനിമോൻ രവീന്ദ്രൻ, ട്രഷറർ സന്തോഷ്, സാഹിത്യ വിഭാഗം സെക്രട്ടറി നൗഷാദ്, ലോകകേരള സഭാംഗം ഇ.കെ. സലാം, അൽ ഐൻ മലയാളി സമാജം പ്രസിഡൻറ് മണികണ്ഠൻ, സെക്രട്ടറി ഷാജിത്ത്, ബ്ലൂ സ്റ്റാർ സെക്രട്ടറി ജാബിർ ബീരാൻ, റസൽ മുഹമ്മദ് സാലി എന്നിവർ സംസാരിച്ചു.
അതിഥികളെ ജിഷ സുനീഷ്, ബബിത ശ്രീകുമാർ, ജസ്ന ഫൈസൽ എന്നിവർ പരിചയപ്പെടുത്തി. താരാട്ട് സെക്രട്ടറി റസിയ ഇഫ്തിക്കർ സ്വാഗതവും കലാവിഭാഗം അസി. സെക്രട്ടറി ഷിബി പ്രകാശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.