പുസ്തകപ്പെരുമയിൽ ഷാർജ ബുക്ഫെയർ ഒന്നാമത്
text_fieldsഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായി ഷാർജ അന്താരാഷ്ട്ര ബുക്ഫെയറിെൻറ 40ാം എഡിഷൻ പ്രഖ്യാപിക്കപ്പെട്ടു. ഷാർജ ബുക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എസ്.ഐ.ബി.എഫ് ഈ നേട്ടം കൈവരിക്കുന്നത്. പുസ്തകോത്സവത്തിന് മുന്നോടിയായി നടന്ന പബ്ലിഷേഴ്സ് കോൺഫറൻസിെൻറ വിജയത്തെ തുടർന്നാണ് അംഗീകാരം തേടിയെത്തിയത്. പബ്ലിഷേഴ്സ് കോൺഫറൻസിൽ 83 രാജ്യങ്ങളിലെ 546 പബ്ലിഷർമാർ പങ്കെടുത്തിരുന്നു. നവംബർ മൂന്നിന് തുടങ്ങിയ പുസ്തകോത്സവത്തിൽ 83 രാജ്യങ്ങളിൽ നിന്നുള്ള 1632 പ്രസാധകർ പെങ്കടുക്കുന്നുണ്ട്. ഒന്നരക്കോടി പുസ്തകങ്ങളാണ് ഇക്കുറി എടുത്തത്. 1.10 ലക്ഷം പുതിയ പുസ്തകങ്ങളുെട പ്രകാശന ചടങ്ങിനും ഷാർജ പുസ്തേകാത്സവം വേദിയാകുന്നുണ്ട്.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയില്ലാതെ ഈ നേട്ടം യാഥാർഥ്യമാക്കാൻ കഴിയില്ലെന്ന് ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. അറിവിലൂടെയും പുസ്തകങ്ങളിലൂടെയും മാത്രമേ സംസ്കാരമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്നയാളാണ് ശൈഖ് സുൽത്താനെന്നും അദ്ദേഹത്തിെൻറ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് പുസ്തകോത്സവത്തെ മികച്ചതാക്കുന്നതെന്നും അൽ അമേരി പറഞ്ഞു.
മുമ്പും ഷാർജ പുസ്തകോത്സവത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിരുന്നു. പാരിസ്, മോസ്കോ, മഡ്രിഡ്, ന്യൂഡൽഹി, സാവോ പോളോ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര പുസ്തകമേളകളിൽ ഗസ്റ്റ് ഓഫ് ഓണർ പദവി ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം മഹാമാരിയുടെ സമയത്ത് നടന്ന ഏറ്റവും വലിയ അന്താരാഷ്ട്ര പരിപാടിയും എസ്.ഐ.ബി.എഫ് ആയിരുന്നു. 40ാം എഡിഷെൻറ ഹൈൈലറ്റാണ് ഈ വിജയം. 1982ൽ എസ്.ഐ.ബി.എഫിെൻറ ഉദ്ഘാടന പതിപ്പിൽ നൽകിയ വാഗ്ദാനത്തിെൻറ പൂർത്തീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു. 1000ത്തോളം പരിപാടികളാണ് 40ാം എഡിഷനിൽ നടക്കുന്നത്. 22 രാജ്യങ്ങളിലെ 83 എഴുത്തുകാർ അതിഥികളായി എത്തുന്നുണ്ട്. 440 സാംസ്കാരിക പരിപാടികളും സെമിനാറുകളും കുട്ടികൾക്കുള്ള പരിപാടികളും നടക്കുന്നുണ്ട്.
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
3.30- 'ജീവിതം മോഷണം പോയവർ' (നോവൽ): അഷ്റഫ് ആച്ചോത്ത്
4.00-'ദി സാഡ് കോഫി' റഹീം കടവത്ത്. 'സഞ്ചാര സംസ്കൃതി': ഡോ. ഹുസൈൻ
5.00-ലോക്ഡൗൺ കഥാശ്വാസം: ബന്ന ചേന്ദമംഗലം
വിജയ മന്ത്രങ്ങൾ-: അമാനുല്ല വടക്കാങ്ങര
നാരങ്ങമിഠായികൾ, കനൽ ചുട്ട പാഥേയം ശോഭ
5.30 ഞങ്ങളും ഇവിടെയുണ്ട് (കവിതകൾ): ബഷീർ മൂളിവയൽ
6.00-നന്ദിതയുടെ കവിതകൾ
7.00-ഇ. അഹമ്മദ് മഹനീയം ഒരു കാലം-നവാസ് പൂനൂർ
7.30-ഒളികവിതകൾ- സഹീറ തങ്ങൾ
8.00-പെൺകുട്ടികളുടെ വീട്-(നോവൽ) സോണിയ റഫീഖ്
8.30-ഉസ്കൂൾ: ഷാജി ഹനീഫ്
9.00-കിസ്സ-4 മഷി: അക്ഷര കൂട്ടായ്മ
9.30-അഭയാർഥികൾ: -ഡെന്നീസ് ജോസഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.