െഎ.പി.എച്ച് സ്റ്റാളിൽ നാട്ടിലേക്ക് പുസ്തകമെത്തിക്കാൻ സൗകര്യം
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തമേളയുടെ ആരംഭകാലം മുതൽ പെങ്കടുക്കുന്ന ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (െഎ.പി.എച്ച്) ഇൗ വർഷവും സജീവ സാന്നിധ്യമായി എത്തും. ഹിന്ദി, ഉർദു, കന്നഡ, തമിഴ് തുടങ്ങി ഇന്ത്യൻ ഭാഷകളിൽ നിന്നും അറബി, ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷകളിൽനിന്നും ഒേട്ടറെ അമൂല്യ ഗ്രന്ഥങ്ങൾ കൈരളിക്ക് സമർപ്പിച്ച െഎ.പി.എച്ചിെൻറ വിപുലമായ പുസ്തകങ്ങളുടെ ശ്രേണി മേളയിൽ പ്രദർശിപ്പിക്കും. നൂറുകണക്കിന് ഗവേഷണ സ്ഥാപനങ്ങളിലും കാമ്പസുകളിലും റഫറൻസ് ഗ്രന്ഥമായി ഉപയോഗിച്ചു വരുന്നതും സി.എൻ അഹമ്മദ് മൗലവി എൻഡോവ്മെൻറ് അവാർഡും, മഹാത്മാഗാന്ധി സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഏർപ്പെടുത്തിയ പ്രത്യേക അവാർഡും നേടിയ ഇസ്ലാമിക വിജ്ഞാന കോശം ഉൾപ്പെടെ നിരവധി കൃതികൾ ആകർഷമായ വിലയിൽ കരസ്ഥമാക്കാനുള്ള അവസരവും ഷാർജയിലുണ്ടാവും.
24,000 രൂപ മൂല്യമുള്ള ഇൗ ഗ്രന്ഥം 1075 ദിർഹം അടച്ച് നാട്ടിലെ വിലാസത്തിൽ ബുക്ക് ചെയ്യാൻ അവസരമുണ്ട്. തഫ്ഹീമുൽ ഖുർആൻ, ഖുർആൻ ബോധനം, ഖുർആൻ ഭാഷ്യം, ഖുർആൻ ലളിതസാരം എന്നിവയും ബാലസാഹിത്യങ്ങളും ഇപ്രകാരം ബുക്ക് ചെയ്യാം. 3300 ദിർഹം നൽകിയാൽ െഎ.പി.എച്ച് പുസ്തകങ്ങളുടെ ഫുൾസെറ്റ് ഇന്ത്യയിൽ എവിടെയുമുള്ള വിലാസത്തിൽ രജിസ്ട്രേഡ് പാർസലായി എത്തിച്ചു നൽകും. വിദ്യാർഥികൾക്കും ഗ്രന്ഥശാലകൾക്കും സുഹൃത്തുക്കൾക്കും നൽകാവുന്ന അമൂല്യ സമ്മാനമാവും ഇതെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.