ഹാമിദ് അത്തായുടെ സിസര്ക്കട്ടില് പിറക്കുന്നു നിഴല്‍ രൂപങ്ങള്‍
text_fieldsഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എത്തിയിരിക്കുന്ന ഹാമിദ് അത്താ എന്ന കാര്‍ട്ടൂണിസ്റ്റിന് മുന്നിലെത്തിയാല്‍ ആരും ആദ്യം ഒന്നമ്പരക്കും. പേനകൊണ്ടും പെന്‍സില്‍ കൊണ്ടുംഇന്ദ്രജാലം കാണിക്കുന്നവരാണ് കാര്‍ട്ടൂണിസ്റ്റുകള്‍. എന്നാല്‍ ഹാമിദിന്‍െറ ആയുധം കത്രികയാണ്. മുന്നിലെത്തുന്നവെൻറ നിഴല്‍ രൂപം കത്രിക കൊണ്ട് വെട്ടിയുണ്ടാക്കി 30 സെക്കന്റ് കൊണ്ട് കൈയില്‍ വെച്ച് കൊടുക്കും അത്താ. ചൈനയില്‍ നിന്നാണ് ഈ നിഴല്‍ മാന്ത്രികത ഇദ്ദേഹം സ്വായത്തമാക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ട് അതില്‍ യാന്ത്രിക വേഗം നേടി. ഈ രംഗത്ത് ചുവട് വെക്കും മുമ്പ് 37 വര്‍ഷം അല്‍ ഖലീജ് അറബ് പത്രത്തില്‍ രാഷ്ട്രീയ കാര്ട്ടൂണിസറ്റായിരുന്നു.
അന്ന് ഇത്തരത്തില്‍ വെട്ടി ശരിപ്പെടുത്തുന്ന കല കൈവശം ഉണ്ടായിരുന്നില്ല. ഷാഡോ കട്ട് എന്നറിയപ്പെടുന്ന ഈ രീതി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. യഥാര്‍ഥ രൂപത്തെ വരക്കുന്നതിലും ശ്രദ്ധ വേണം. മനുഷ്യരുടെ നിഴല്‍രൂപം വെട്ടിയെടുക്കുന്ന അറബ് മേഖലയിലെ ഏക കലാകാരന് എന്ന ഖ്യാതി ഹാമിദിന് സ്വന്തം. തെൻറ കാര്‍ട്ടൂണ്‍ സമാഹരങ്ങള്‍ പുസ്തകരൂപത്തിലാക്കിയാണ് ഇദ്ദേഹം മേളയിലെത്തിയത്. പുസ്തകം വാങ്ങുന്നവര്‍ക്ക് അവരുടെ സ്വന്തം നിഴല്‍ രൂപവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.