പാവകളി മുതൽ സോളാർ വാഹനം വരെ; ഇതു കുട്ടികളുടെ പ്രിയമേള
text_fieldsഷാർജ: പുസ്തകശാലകളിൽ കയറി ഇറങ്ങുന്നതിലും പ്രമുഖരുടെ പ്രഭാഷണങ്ങളും മുഖാമുഖങ്ങളും കേൾക്കുന്നതിലും ഒതുങ്ങുന്നില്ല ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ കുട്ടികളുടെ പങ്കാളിത്തം. കഴിവുകളെ പരിപോഷിപ്പിക്കാനും നാളെയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നടുക്കാനും ഉതകുന്ന നിരവധി ശിൽപശാലകളും കുട്ടികൾക്കായി ഇവിടെയുണ്ട്. കലിഗ്രഫി പരിശീലനം, മെഴുകുപാവ നിർമാണം, ഗ്ലൗസുകൾ ഉപയോഗിച്ച് കഥപറയൽ എന്നിങ്ങനെ കുഞ്ഞിക്കണ്ണുകളിൽ തിളക്കമേറ്റുന്ന, അക്ഷരങ്ങളോടും കലകളോടും അവസാനിക്കാത്ത സ്നേഹം വളർത്തുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒാരോദിവസവും. അരങ്ങേറുന്നത്. മാഗസിൻ രൂപകൽപന പരിശീലിപ്പിക്കുന്ന ശിൽപശാലയിൽ പെങ്കടുത്തിറങ്ങുന്ന ഒാരോ കുട്ടിയുടെയും മുഖത്ത് ഞാനുമൊരു പത്രക്കാരൻ എന്ന അഭിമാനമുണ്ടായിരുന്നു.
വരുംകാലത്തിെൻറ ഉൗർജത്തെക്കുറിച്ച് വിശദീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരിപാടി ഏറെ മികവുപുലർത്തി. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും ഉൗർജപുനരുപയോഗം സാധ്യമാക്കാനും യു.എ.ഇ നടത്തിവരുന്ന ബോധവത്കരണങ്ങളുടെയും കർമപദ്ധതികളുടെയും മികച്ച ഉദാഹരണം കൂടിയായി ഇൗ ശിൽപശാല. സൂര്യപ്രകാശം ഉപയോഗിച്ച് വാഹനമോടിക്കുന്നതു വിശദീകരിച്ചതിനൊടുവിൽ കുട്ടികളെല്ലാം ചേർന്ന് അത്തരമൊരു വാഹനമാതൃക നിർമിക്കുകയും ചെയ്തു. സൗരോർജത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സോളാർ ഡെസ്ക് എന്ന കൂട്ടായ്മയുടെ സ്ഥാപക മൊനാൽ കബ്രയാണ് ശിൽപശാലക്ക് നേതൃത്വം നൽകിയത്. സ്വന്തമായി നിർമിച്ച വാഹനങ്ങളും കൈയിലേന്തിയാണ് കുട്ടികൾ ഹാൾ വിട്ടിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.