പാട്ടും പറച്ചിലുമായി മേളയിൽ തിളങ്ങി ജയചന്ദ്രൻ
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ അവസാന രാത്രി അവിസ്മരണീയമാക്കി ഗായകനും സംഗീത സംവിധായകനുമായ എം. ജയചന്ദ്രൻ വേദി കൈയടക്കി. ഒരിക്കലും ഒരു പുസ്തകം എഴുതാൻ കഴിയുമെന്ന് കരുതിയിട്ടില്ലാത്ത താൻ ഷാർജ അന്താരാഷ്ട്ര പുസ്തകമേള പോലൊരു വലിയ വേദിയിൽ എഴുത്തുകാരനായി നിൽക്കുകയാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും ഒരു നിറഞ്ഞ കയ്യടി പുസ്തകമേളയുടെ പിന്നണിക്കാർക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് എം.ജയചന്ദ്രൻ തുടങ്ങിയത്.
ഗുരുനാഥനായ ദേവരാജൻമാഷിനോടുള്ള സ്നേഹവും,ആദരവും ആണ് ‘വരിക ഗന്ധർവ ഗായകാ’ എന്ന പുസ്തകം.മലയാള സിനിമക്ക് ദേവരാജൻ മാഷ് ആരാണെന്നു അക്ബർ ചക്രവർത്തിയുടെയും,താൻസെൻറയും മനോഹര കഥയിലൂടെ അദ്ദേഹം വർണിച്ചതു നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.
എം.ബി.ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയാണ് തെൻറ അകക്കണ്ണു തുറന്നതെന്നും അതുകൊണ്ടാണ് ദേവരാജൻ മാഷിനെക്കുറിച്ചുള്ള പുസ്തകത്തിൽ അദ്ദേഹത്തെ പരാമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു എഞ്ചിനീയറിംഗ് ബിരുദധാരി ആയതിനാൽ ആശയമിനിമയത്തിൽ രണ്ടു പ്രധാന കാര്യങ്ങൾ സ്വീകരണവും,വിസരണവുമാണെന്നു തനിക്ക് അറിയാം.പാകിസ്ഥാനിൽ നിന്നുള്ള ആരാധികയ്ക്കൊപ്പം മലയാള പാട്ടുകൾ പാടി പുസ്തകമേളയുടെ കലാശക്കൊട്ട് എം.ജയചന്ദ്രൻ ഗംഭീരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.