പൂരപ്പറമ്പില്‍ കൂടുതല്‍ പാര്‍ക്കിങുകള്‍
text_fieldsഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവം കാണാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യം പതിവിലും വർധിപ്പിക്കുന്നു. പ്രധാന കവാടത്തിന് മുന്നിലുള്ളതിന് പുറമെ, മംസാര്‍ തടാകത്തിന് സമീപെത്ത പാര്‍ക്കിങാണ് വിശാലമാക്കിയിരിക്കുന്നത്. കുമ്മായം പൂശിയാണ് വാഹനങ്ങള്‍ക്കുള്ള ഭാഗങ്ങള്‍ ഇവിടെ വേര്‍തിരിച്ചിരിക്കുന്നത്. കയറാനും ഇറങ്ങാനുമുള്ള വഴികളും വേര്‍തിരിച്ചിട്ടുണ്ട്. എന്നാല്‍ ദിവസേന എത്തുന്ന ആയിരങ്ങൾക്ക് ഈ പാര്‍ക്കിങ് മതിയാവുകയില്ല. അത് കൊണ്ട് തന്നെ ഇതിന് സമീപത്തുള്ള പാര്ക്കിങുകളെ കുറിച്ച് മുന്‍ധാരണ നല്ലതായിരിക്കും.
എക്സ്പോ സെൻറർ പരിസരത്ത് വാഹനം നിറുത്താൻ സൗകര്യം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടരുത്. ഇന്ത്യാ, ഈജിപ്ത് ട്രേഡ് സെൻറര്‍ ഭാഗത്ത് നിരവധി സൗജന്യ പാര്ക്കിങുകളുണ്ട്. എക്സ്പോ സെൻററിലേക്ക് പ്രവേശിക്കുന്ന റോഡിലൂടെ നേരെ പോയാല്‍ ഇവിടെെയത്താം. ഇവിടെയും കിട്ടാതെ വന്നാല്‍ വിക്ടോറിയ സ്കൂളിന് പിറക് വശത്തേക്ക് പോകുക. നിരവധി വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യം ഇവിടെയും ലഭ്യമാണ്.
അറബ് മാളിനും അഡ്നോക്കിനും ഇടയിലൂടെയുള്ള റോഡിലൂടെ പോയി ആദ്യം കിട്ടുന്ന ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് മുന്നോട്ട് പോയി വലത് വശത്തേക്ക് തിരിഞ്ഞാല്‍ ഈ പാര്‍ക്കിങ് കിട്ടും. ഈ വഴി തിരക്കാണെങ്കില്‍ അല്‍ താവൂന്‍ റോഡിലൂടെ ദുബൈ ദിശയിലേക്ക് പോകുക. ആസ്റ്റര്‍ ഫാര്‍മസി കഴിഞ്ഞാല്‍ ഒരു റോഡ് വലത് വശത്തേക്ക് പോകുന്നുണ്ട്. ഇതിലൂടെ പോയാല്‍ റൗണ്ടെബൗട്ട് കിട്ടും ഇവിടെ നിന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിഞ്ഞാല്‍ പാര്‍ക്കിങ് കിട്ടും. ഇവിടെയുമില്ലെങ്കില് ഷാര്‍ജ പാലസ് ഹോട്ടലിന് പിറക് വശത്തേക്ക് വണ്ടിതിരിക്കുക. വിശാലമായ പാര്‍ക്കിങ് സൗകര്യം ഈ ഭാഗത്തായിട്ടുണ്ട്. അറബ് മാളിെൻറ പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം നിറുത്താന്‍ പണം നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.