പുസ്തക കുടക്കീഴിൽ മലയാള പ്രസാധകർ
text_fieldsദുബൈ: പ്രസാധന മേഖലയിലെ അനാരോഗ്യ മത്സരങ്ങൾ ഒഴിവാക്കി ഭാഷയെ ശക്തിപ്പെടുത്താനും നിലവാരമുള്ള പുസ്തകങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് വിവിധ മലയാള പുസ്തക പ്രസാധന കേന്ദ്രങ്ങൾ കൂട്ടായ്മക്ക് രൂപം നൽകുന്നു. പുസ്തകം എന്നു പേരിട്ട കൂട്ടായ്മക്കു കീഴിൽ ചെറുതും വലുതുമായ നിരവധി പ്രസാധകർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തെ പ്രതിനിധീകരിക്കുമെന്ന് പ്രസാധകനും എഴുത്തുകാരനുമായ ഡോ.എം.കെ. മുനീർ എം.എൽ.എ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഷാർജ മേളക്ക് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സാഹിത്യോത്സവങ്ങൾ നടത്താനും മികച്ച അതിഥികളെ പെങ്കടുപ്പിക്കാനും ഉൾപ്പെടെ നിരവധി പദ്ധതികൾ പുസ്തകം ലക്ഷ്യമിടുന്നുണ്ട്. നൂറുകോടി രൂപയുടെ വാർഷിക ഇടപാടു നടക്കുന്ന മേഖലയാണ് മലയാള പ്രസാധന രംഗം. കൂടുതൽ പുസ്തകങ്ങൾ ചെലവാകുന്നത് ഗ്രന്ഥശാലകൾ, സ്കൂൾ ലൈബ്രറികൾ എന്നിവക്കായി സർക്കാർ വാങ്ങുേമ്പാഴാണ്. ഇത്തരം പദ്ധതികൾക്ക് പുസ്തകം തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം സുതാര്യമാക്കണമെന്നും ഉൗടുവഴികളിലൂടെ അതു നേടിയെടുക്കുന്ന പ്രവണത നിരുൽസാഹപ്പെടുത്തണമെന്നും ഗ്രീൻ ബുക്സ് മേധാവി കൃഷ്ണദാസ് പറഞ്ഞു.
ഫ്രാങ്ക്ഫർട്ട് ഉൾപ്പെടെ അന്താരാഷ്ട്ര മേളകളിൽ മലയാളത്തിന് പ്രാതിനിധ്യവും പ്രാധാന്യവും ലഭിക്കുന്നുണ്ടെന്നും പ്രസാധകർ ഒരുമിച്ചു നിന്ന് ഇൗ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും പൂർണ പബ്ലികേഷൻസ് സി.ഇ.ഒ മനോഹർ മാരാർ പറഞ്ഞു. കൈരളി ബുക്സ് പ്രതിനിധി അശോക് കുമാർ, എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.