ഷാര്‍ജ അക്ഷരപൂരം:പ്രദര്‍ശന നഗരിയിലെ മുഴുവന്‍ സ്റ്റാളുകള്‍ക്കും ആവശ്യക്കാരെത്തി
text_fieldsഷാര്‍ജ: കേരളപ്പിറവി ദിനത്തില്‍ എത്തുന്ന 36ാമത് ഷാര്‍ജ അന്താരാഷ്്ട്ര പുസ്തകോത്സവ നഗരിയില്‍ പ്രദര്‍ശകര്‍ക്കായി നിശ്ചയിച്ച മുഴുവന്‍ ഇടത്തിനും ആവശ്യക്കാരത്തെിയതായി ബുക്ക് അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് ആല് ആംറി പറഞ്ഞു. 25,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഉത്സവ പറമ്പിെൻറ 14, 625 ചതുരശ്ര മീറ്ററാണ് പ്രസാധകര്‍ക്കായി മാറ്റി വെച്ചത്. ബ്രിട്ടൻ അതിഥി രാജ്യമായി എത്തുന്ന ഇത്തവണത്തെ അക്ഷരോത്സവത്തിന് പുതുമകള്‍ ഏറെയാണ്.
നവംബര്‍ 11 വരെ അല്‍ താവൂനിലെ എക്സ്പോ സെൻററില്‍ നടക്കുന്ന അക്ഷര മഹോത്സവത്തില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രശസ്തരായ എഴുത്തുകാരും ചിന്തകരുമാണ് എത്തുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത് പുസ്തകമേളയാണ് ഷാര്ജയുടെത്.
ഷാര്‍ജയുടെ സാംസ്കാരിക-സാമൂഹ്യ തലത്തിലുള്ള മുന്നേറ്റം കണക്കിലെടുത്ത് 2019ലെ ലോക പുസ്തക തലസ്ഥാനമായി യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്്റിഫിക് ആന്‍്റ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (യുനെസ്കോ) തെരഞ്ഞെടുത്തിരിക്കുന്നത് ഷാര്‍ജയെയാണ്. ഈ സന്തോഷത്തിന്െറആരവങ്ങള്ക്കിടയിലേക്കാണ് 36ാമത് പുസ്തകമേള എത്തുന്നത്. അത് കൊണ്ട് ഇക്കുറി പൂരചമയങ്ങള്ക്ക് കാന്തി കൂടും. വായനയിലൂടെയും ചിന്തയിലുടെയും സാംസ്കാരികമായ വെള്ളി വെളിച്ചം ലോകത്തിന് പകരുക എന്ന സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നിര്‍ദേശം തന്നെയാണ് പുസ്തക നഗരിയെ പ്രഭാപുരിതമാക്കുക.
സമ്മേളനങ്ങള്‍, വായിക്കുന്ന സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്ര പരിപാടികള്‍ നടക്കും. ബ്രിട്ടീഷ് കൗണ്‍സിലിെൻറ സഹകരണത്തോടെ പ്രമുഖ എഴുത്ത്കാരത്തെും. സി. രാധാകൃഷ്ണന്, ഏഴാച്ചേരി രാമചന്ദ്രന്, ആലങ്കോട് ലീലാകൃഷ്ണന്, സന്തോഷ് ഏച്ചിക്കാനം, അനില്‍ പനച്ചൂരാന്, വി.ജെ. ജെയിംസ് തുടങ്ങിവരാണ് േശ്രഷ്ഠ മലയാളത്തില്‍ നിന്ന് എത്തുമെന്ന് ഉറപ്പായ പ്രമുഖര്‍. തമിഴില്‍ നിന്ന് നൂറ് സിംഹാസനങ്ങള്‍ എന്ന നോവലിലൂടെ ശ്രദ്ധേയനായ ജയദേവനോ, 'മാതൊരുഭഗന്‍' ( അര്ധനാരീശ്വരന് ) എന്ന നോവിലൂടെ ഹിന്ദുത്വ ശക്തികളുടെ ഭീഷണി നേരിട്ട പെരുമാള്‍ മുരുകനോ എത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.