പണക്കാരെ വില്ലൻമാരാക്കുന്നത് പാതകം -കമൽ
text_fieldsഷാർജ: സിനിമകളിൽ പണക്കാരും വ്യവസായികളുമായ കഥാപാത്രങ്ങളെല്ലാം പൊതുവേ വില്ലന്മാരായിരിക്കുമെന്നും ഇങ്ങനെ ചിത്രീകരിക്കുന്നത് പാപവും പാതകവുമാണെന്നും ചലച്ചിത്ര സംവിധായകൻ കമൽ. കഥകളുടെ ചരിത്രത്തിൽനിന്നായിരിക്കാം ഇത്തരമൊരു രീതി വന്നിരിക്കുക.
എന്നാൽ, ഞാൻ പരിചയപ്പെട്ട സമ്പന്നരിൽ പ്രത്യേകിച്ച് ഗൾഫിലുള്ള വ്യവസായികളെല്ലാവരും വളരെ നല്ല മനുഷ്യസ്നേഹിയും എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നവരുമാണെന്നും കമൽ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ബാൾറൂമിൽ പ്രമുഖ മലയാളി വ്യവസായി ആർ. ഹരികുമാറിന്റെ ആത്മകഥയായ ഹരികഥ-ലോഹംകൊണ്ട് ലോകം നിർമിച്ച കഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നടൻ സൈജു കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി.
കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പുസ്തകം പരിചയപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി.ഐ.പി ദുബൈ ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമി, അഡ്വ. രാജൻപിള്ള, ആർ. ചന്ദ്രശേഖരൻ, അഡ്വ. വൈ.എ. റഹീം, കലാ ഹരികുമാർ, ഡോ. ലക്ഷ്മി ഹരികുമാർ, ഡോ. സൗമ്യ ഹരികുമാർ എന്നിവർ സംസാരിച്ചു.
ആർ. ഹരികുമാർ മറുപടിപ്രസംഗം നടത്തി. കോവിഡ് കാലത്തെ മികച്ച മാധ്യമപ്രവർത്തനത്തിന് സാദിഖ് കാവിൽ (മനോരമ ഓൺലൈൻ), എം.സി.എ നാസർ (മീഡിയവൺ), അരുൺകുമാർ (എഡിറ്റോറിയൽ), റഷീദ് പൂമാടം (സിറാജ്) എന്നിവർക്ക് ഹരികഥ അവാർഡ് സമ്മാനിച്ചു.
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
രാവിലെ 10.00-10.25
പുസ്തക പ്രകാശനം (ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ കവിതസമാഹാരം- വിദ്യാർഥികൾ)
രാവിലെ 10.00-10.25
പുസ്തകപ്രകാശനം (ബുക് ബൈ സ്റ്റുഡന്റ്സ് ഓഫ് ലാസർ ഗ്രൂപ് ഇൻസ്റ്റിറ്റ്യൂഷൻ അജ്മാൻ- സ്റ്റുഡൻസ്)
രാവിലെ 10.30-10.55
പുസ്തക പ്രകാശനം (കലക്ഷൻ ഓഫ് പോയംസ്/ആർട്ടിക്കിൾസ് ബൈ സ്റ്റുഡൻസ്- സ്റ്റുഡൻസ്)
രാവിലെ 11.00-11.25
പുസ്തകപ്രകാശനം (ഇൻക് ആൻഡ് ഇമാജിനേഷൻ, കലക്ഷൻ ഓഫ് സ്റ്റോറീസ് ബൈ ഒയാസിസ് സ്റ്റുഡന്റ്സ്- സ്റ്റുഡൻസ്)
രാവിലെ 11.00-11.25
പുസ്തകപ്രകാശനം (കലക്ഷൻ ഓഫ് സ്റ്റോറീസ് ബൈ സ്റ്റുഡൻസ് ഓഫ് ഇന്റർനാഷനൽ സ്കൂൾ അജ്മാൻ-സ്റ്റുഡൻസ്)
രാവിലെ 11.30-11.55
പുസ്തകപ്രകാശനം (മീനച്ചിൽ റിവർ ഓഫ് വെസ്റ്റേൺ ഘാട്ട്സ്-ലത പി. ചെറിയാൻ)
ഉച്ച 12.00-12.55
പുസ്തകപ്രകാശനം (1 പോംപെ 2 ഗീബോർഡ്-റജിയ വീരൻ)
ഉച്ച 12.00-12.55
പുസ്തകപ്രകാശനം (ഗുൽഫാനുഭാവങ്ങൾ ഓർമകൾ-മനോഹർ വർമ)
ഉച്ച 2.00-2.25
പുസ്തകപ്രകാശനം (ഒരു മുളംതണ്ട് മുരളികയായപ്പോൾ-ശോഭന രവീന്ദ്രൻ)
ഉച്ച 2.00-2.255
പുസ്തകപ്രകാശനം (സർപശാപം-ജയപ്രഭ)
ഉച്ച 2.30-2.55
പുസ്തകപ്രകാശനം ചെയോൻ (നോവൽ- അഞ്ജു സജിത്)
വൈകു 3.00-3.25
പുസ്തകപ്രകാശനം (ഗോൾഡൻ പോയട്രി- സുവർണ നായർ)
വൈകു 3.00-3.25
പുസ്തകപ്രകാശനം (കാവ്യദള മർമരങ്ങൾ-ടോജോമോൻ ജോസഫ്.എം)
വൈകു 3.30-3.55
പുസ്തകപ്രകാശനം (താച്ചി-ശിവ.എസ്)
വൈകു 4.00-4.25
പുസ്തകപ്രകാശനം (മറ്റുദേശത്തെ കള്ളെഴുത്തുകൾ- രാവുണ്ണി)
വൈകു 4.30-4.55
പുസ്തകപ്രകാശനം (എം.ടി വിസ്മയം ആൻഡ് ഭൂഖണ്ഡങ്ങളിലൂടെ-കെ.പി. സുധീര)
വൈകു 5.00-5.25
പുസ്തകപ്രകാശനം (ഓർമകൾക്കെന്ത് സുഗന്ധം- ടി.ആർ. അജയൻ)
വൈകു 5.30-5.55
പുസ്തകപ്രകാശനം (നീലിമ-ലാലി രംഗനാഥ്)
വൈകു 6.00-6.25
പുസ്തകപ്രകാശനം (കാൽപാടുകൾ- പുന്നക്കൻ മുഹമ്മദലി)
വൈകു 6.00-6.25
പുസ്തകപ്രകാശനം (ഹാപ്പിനസ് ഈസ് എ ബട്ടർഫ്ലൈ-ആതിര കമൽ)
വൈകു 6.30-6.55
പുസ്തകപ്രകാശനം (നാലാം വാഴ-ഹാപ്പിനസ് ആൻഡ് വെൽബീയിങ്- ജസീല ബാനു)
രാത്രി 7.00-7.25
പുസ്തകപ്രകാശനം (അങ്ങനെ അങ്ങനെ- അനിത രാജീവ്)
രാത്രി 8.00-8.25
പുസ്തകപ്രകാശനം (ബാൽക്കണി കാഴ്ചകൾ-മഞ്ജു ശ്രീകുമാർ)
രാത്രി 8.00-8.25
പുസ്തകപ്രകാശനം (ദി റെഡ് വിച്ച്-ശിവാംഗി)
രാത്രി 8.30-8.55
പുസ്തകപ്രകാശനം (അഭൗമ-ചന്ദ്രബാബു)
രാത്രി 8.30-8.55
പുസ്തകപ്രകാശനം (ഉപ്പ മരത്തണൽ-കെ.വി. നദീർ)
രാത്രി 9.00-9.25
പുസ്തകപ്രകാശനം (ഞാൻ-നിസ ബഷീർ)
രാത്രി 9.00-9.25
പുസ്തകപ്രകാശനം (ആലാസ്ജ തൂവൽ-കെ.കെ. രമേഷ്)
രാത്രി 9.30-9.55
പുസ്തകപ്രകാശനം (ഋതുഗീതം-സുന്ദരി ദാസ്)
രാത്രി 10.00-10.25
പുസ്തകപ്രകാശനം (കഥൈ അല്ല വാഴ്വ്-ഹേമലത)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.