ഷാർജയിൽ സ്വദേശി പുസ്തകോത്സവത്തിന് ഇന്ന് തുടക്കം
text_fieldsഷാർജ: പ്രഥമ ഇമാറാത്തി പുസ്തകോത്സവത്തിന് ഞായറാഴ്ച രാത്രി 9.30ന് തുടക്കമാകും. 28 വരെ ന ീളുന്ന പുസ്തകോത്സവം ശൈഖ് മുഹമ്മദ് ബിൻ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഷാർജ ബുക് അ തോറിറ്റി ആസ്ഥാനത്താണ് നടക്കുന്നത്. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയെൻറ സഹകരണത് തോടെ ഷാർജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ 25 സ്വദേശി പ്രസാധകർ, ഇമാറാത്തി എഴുത്തുകാരുടെ ആയിര കണക്കിന് പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ഷാർജയെ യുനെസ്കോ ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ചതിെൻറ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇമാറാത്തി പുസ്തകോത്സം നടത്തുവാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി പ്രഖ്യാപിക്കുകയായിരുന്നു.
വിപുലമായ സാംസ്കാരിക പരിപാടികൾ നടക്കുന്ന മേളയിലേക്ക് രാത്രി 9.30 മുതൽ പുലർച്ചെ 12.30വരെയാണ് പ്രവേശനം. അറബ് റൈറ്റേഴ്സ് യൂണിയൻ സെക്രട്ടറി ഹബീബ് അൾ സായഗ്, എഴുത്തുകാരനും ഗവേഷകരുമായ സുൽത്താൻ അൽ അമിമി, മുഹമ്മദ് അൽ മൂർ, ഇമാൻ അൽ യൂസഫ്, നോവലിസ്റ്റുകളായ സൽഹ ഉബൈദ് ഗാബേഷ്, നാദിയ അൽ നജ്ജാർ, ഇസ്മായിൽ അബ്ദുല്ല അമിൻ, ഹബീബ് ഗുലൂം തുടങ്ങിയവർ പങ്കെടുക്കും. സെമിനാറുകളും ശിൽപശാലകളും നടക്കും. ശൈഖ് സുൽത്താെൻറ പ്രചോദന രചനയോടൊപ്പം സ്വദേശി കവികളുടെ രചനകളും സ്ഥലം പിടിക്കും.
ജുമാ അൽ മാജിദ് സെൻ്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജുമായി സഹകരിച്ച് ഒരുക്കിയിട്ടുള്ള ഇമാറാത്തി റൈറ്റേഴ്സ് മ്യൂസിയം മേളയുടെ പ്രധാന ആകർഷണമാകും. മാജിദി ബിൻ ദാഹർ, ഹാമിദ് അൽ ഷംസി സാലെം അൽ ഉബൈസ് തുടങ്ങിയ പ്രശസ്തരുടെയും മറ്റും രചനകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.