ഷാർജ പുസ്തകോത്സവം ഇന്ന് ഗിന്നസിലേക്ക്
text_fieldsഷാർജ: പുസ്തകോത്സവങ്ങളുടെ ഉത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വ്യാഴാഴ്ച മുതൽ ഗിന്നസ് ഖ്യാതി കൂടി കൈവരും. രണ്ടായിരത്തോളം എഴുത്തുകാർ ഒരേസമയം തങ ്ങളുടെ രചനകൾ ഒപ്പിട്ട് നൽകുന്ന അതി മനോഹരമായ ഒത്തുചേരലാണ് ഷാർജയുടെ ക്രെഡിറ് റിലേക്ക് ഒരു ഗിന്നസ് നേട്ടം കൂടി നേടിക്കൊടുക്കുക. വൈകീട്ട് നാലുമുതൽ 10 മണിവരെ ബാൾറൂമിലാണ് ഇതിനായി വേദി ഒരുക്കുന്നത്. നൂറു കണക്കിന് വിവിധ ഭാഷാ എഴുത്തുകാരാണ് പുസ്തകങ്ങൾ ഒപ്പിട്ടു നൽകുക.
ഇന്നത്തെ പ്രധാന പരിപാടികളും പ്രകാശനങ്ങളും
എ ഫോർ ആറ്റം -സക്കീർ ഹുസൈൻ -5.00
ഫോട്ടോഗ്രഫി - കെ.എ. അജീഷ് -5.30
പിൻഗാമി -സുധാകരൻ രാമന്തളി -6.00
കലിഡസ്കോപ് -എം.എ. ഷഹ്നാസ് -6.30
ഓർമച്ചിന്തുകൾ - ലക്ഷ്മിപ്രിയ -7.00
സിമ്മർ ആൻഡ് ഷൈൻ- അനൂജ നായർ -7.30
റൈറ്റ് ഫീലിങ്സ് -സുരേഷ് പട്ടാലി -8.00
തട്ടമിട്ട മേനോത്തി -തനൂറ സ്വേത മേനോന് -8.30
ബുക്ക് ഓഫ് ശിഹാബ് തങ്ങൾ -മുജീബ് ജൈഹൂൻ -9.00
കാട് നാട് നഗരം -റഷീദ് പുന്നശ്ശേരി -10.00
വേറിട്ട അനുഭവങ്ങൾ -എം. ചന്ദ്രപ്രകാശ് -10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.