ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: അൾജീരിയൻ സാംസ്കാരിക മന്ത്രി വിശിഷ്ടാതിഥി
text_fieldsഷാർജ: ഇൗ മാസം 31ന് കൊടിയേറുന്ന 37ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ സാംസ്കാരിക വ്യക്തിത്വമായി അൾജീരിയയിലെ സാംസ്കാരിക മന്ത്രിയും മാധ്യമപ്രവർത്തകനുമായ അസ്സദിൻ മിഹൂബിയെ ആദരിക്കും. അൽ ശാബ് പത്രത്തിെൻറ മുഖ്യപത്രാധിപരായിരുന്ന അദ്ദേഹം അൽജീരിയ റേഡിയോയുടെയും നാഷനൽ ലൈബ്രറിയുടെയും ഡയറക്ടർ ജനറലായും അറബി ഭാഷക്കായുള്ള ഉന്നത സമിതിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേള വർഷം തോറും നടക്കുന്ന ഒരു പുസ്തക വിപണി മാത്രമല്ല, മറിച്ച് സാംസ്കാരിക മേഖലകളെ സമ്പുഷ്ടമാക്കിയ വ്യക്തികളെ ആദരിക്കുന്നതിനുള്ള വേദി കൂടിയാണെന്ന സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനത്തിലൂന്നിയാണ് മിഹൂബിയെ തെരഞ്ഞെടുത്തെതന്ന് ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമീരി വ്യക്തമാക്കി.
സാംസ്കാരിക സംഭാവനകൾക്ക് പോയ വർഷം അറബ് ലീഗിെൻറ അറബ് എക്സലൻസ് അവാർഡിനും അസ്സദിൻ മിഹൂബി അർഹനായിരുന്നു. ജറുസലേം ഇൻറലക്ച്വൽസ് ഫോറം സാംസ്കാരിക വ്യക്തിത്വമായും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അതേ സമയം പുസ്തകമേളയിൽ പെങ്കടുക്കുന്ന മറ്റ് അതിഥികൾ ആരെല്ലാമാണെന്ന് ഇന്ന് പ്രഖ്യാപിക്കും. ഷാർജ ബുക് അതോറിറ്റി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വാർത്താ സമ്മേളനത്തിലാണ് വിശദാംശങ്ങൾ വ്യക്തമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.