Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപോ​ഷ​ക​ സ​മ്പ​ന്നം;...

പോ​ഷ​ക​ സ​മ്പ​ന്നം; മ​ലീ​ഹ ​ഗോ​ത​മ്പി​ന് റെ​ക്കോ​ഡ്

text_fields
bookmark_border
പോ​ഷ​ക​ സ​മ്പ​ന്നം; മ​ലീ​ഹ ​ഗോ​ത​മ്പി​ന് റെ​ക്കോ​ഡ്
cancel
camera_alt

മ​ലീ​ഹ​യി​ലെ ​ഗോ​ത​മ്പ്​ കൃ​ഷി

ഷാ​ർ​ജ: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളി​ലും മി​ക​വി​ലും മു​ൻ​നി​ര പ്ര​ദേ​ശ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ഷാ​ർ​ജ​ക്ക്​ ലോ​കോ​ത്ത​ര നേ​ട്ടം. ലോ​ക​ത്തെ ഏ​റ്റ​വും പോ​ഷ​ക സ​മ്പ​ന്ന​മാ​യ ഗോ​ത​മ്പ്​ എ​ന്ന നേ​ട്ട​മാ​ണ്​ എ​മി​റേ​റ്റി​ലെ മ​ലീ​ഹ​യി​ൽ കൃ​ഷി​ചെ​യ്ത ഉ​ൽ​പ​ന്നം നേ​ടി​യി​രി​ക്കു​ന്ന​ത്. 19.3 ശ​ത​മാ​ന​മാ​ണ്​ പ്രോ​ട്ടീ​ൻ ഉ​ള്ള​ട​ക്കം ഗോ​ത​മ്പി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലോ​ക​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കും സു​സ്ഥി​ര​ത​ക്കും സ​ഹാ​യ​ക​മാ​കു​ന്ന വ​ലി​യ നേ​ട്ട​മാ​യാ​ണി​ത്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ആ​ഗോ​ള ഭ​ക്ഷ്യ​ക്ക​മ്പ​നി​ക​ളു​ടെ താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലേ​ക്ക്​ ഉ​യ​ർ​ന്ന പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യ ഗോ​ത​മ്പ് ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ഷാ​ർ​ജ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

നി​ല​വി​ൽ എ​ച്ച്.​എ​സ്.​പി ഭ​ക്ഷ്യ ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ്, ‘മെ​യ്ഡ് ഇ​ൻ എ​മി​റേ​റ്റ്സ്’ ലേ​ബ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ മ​ലീ​ഹ ഗോ​ത​മ്പി​ന്​ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ലെ ബെ​സ്റ്റ്​ ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്​ ഫോ​ർ സ​ൈ​സ്റ്റ​ന​ബി​ലി​റ്റി പു​ര​സ്കാ​ര​വും പ​ദ്ധ​തി നേ​ടി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും കാ​ർ​ഷി​ക പു​രോ​ഗ​തി​യി​ലും പ​ദ്ധ​തി​യു​ടെ സ്വാ​ധീ​നം എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണി​ത്.

നി​ർ​മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്ന്​ യു.​എ.​ഇ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രി ഡോ. ​അം​ന അ​ൽ ദ​ഹ​ക്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​​​പ്പെ​ടു​ത്തു​ന്ന​ത്​ ജ​ല ഉ​പ​ഭോ​ഗം 30 ശ​ത​മാ​നം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ​ദ്ധ​തി, നൂ​ത​ന കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് 1,428 ഹെ​ക്ട​ർ മ​രു​ഭൂ​മി​യി​ൽ ഉ​യ​ർ​ന്ന പ്രോ​ട്ടീ​ൻ ഗോ​ത​മ്പ് ഉ​ൽ​പാ​ദി​പ്പി​ച്ചി​ട്ടു​ണ്ട്.

ഈ ​സീ​സ​ണി​ലെ ജൈ​വ ഗോ​ത​മ്പ് വി​ള​വെ​ടു​പ്പ് ഏ​ക​ദേ​ശം 6,000 ട​ൺ വി​ള​വാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ലീ​ഹ ഗോ​ത​മ്പ് ഫാ​മി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ ഗോ​ത​മ്പ് ബ്ര​ഡ്, പാ​സ്ത, ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഇ​തി​ന​കം ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ഗോ​ത​മ്പ് കൃ​ഷി​ക്ക്​ പി​ന്നാ​ലെ ഷാ​ർ​ജ​യി​ൽ ​ഡെ​യ​റി ഫാ​മും സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

ഒ​രു മാ​നു​ഷി​ക ഇ​ട​പെ​ട​ലി​നും വി​ധേ​യ​മാ​കാ​ത്ത ഓ​ർ​ഗാ​നി​ക് പ​ശു​വി​ൻ പാ​ൽ ഷാ​ർ​ജ​യി​ൽ​ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഷാ​ർ​ജ മ​ലീ​ഹ​യി​ൽ ഡെ​യ​റി​ഫാം ആ​രം​ഭി​ച്ച​ത്. മ​ലീ​ഹ​യി​ലെ ഗോ​ത​മ്പ് പാ​ട​ത്തി​ന്റെ വി​ള​വെ​ടു​പ്പ് വേ​ള​യി​ലാ​ണ്​ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഫാം ​പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world recordAmit ShahUAE NewsMaleeha Wheat Field
News Summary - Sharjah Breaks Global Record in Nutrition Quality
Next Story