ഷാർജ ബസുകളിൽ ഇനി സൗജന്യ വൈഫൈ
text_fieldsഷാർജ: ഷാർജയിലെ ബസുകളിൽ സൗജന്യ വൈഫൈ ഏർപ്പെടുത്തി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). ബസ് സ്റ്റേഷനുകളിലും യാത്രക്കാർക്ക് വൈഫൈ സൗജന്യമായി ഉപയോഗിക്കാം. യാത്രസൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് എസ്.ആർ.ടി.എ നടത്തുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് വൈഫൈ ഏർപ്പെടുത്തിയത്.
ഉപഭോക്താക്കൾക്ക് യൂസർ നെയിമോ പാസ്വേഡോ ഇ-മെയിലോ മൊബൈൽ നമ്പറോ നൽകാതെ ഈ സംവിധാനം ഉപയോഗിക്കാം. ദുബൈയിൽനിന്ന് ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ഇന്റർസിറ്റി സർവിസുകളിലും സൗജന്യ വൈഫൈയുണ്ട്.
അബൂദബിയിലെ എല്ലാ പ്രധാന ബസ് സ്റ്റേഷനുകളിലും വൈഫൈയുണ്ട്. ഇന്റർസിറ്റി ബസുകൾ ദിവസവും 15 പ്രധാന റൂട്ടുകളിലാണ് സർവിസ് നടത്തുന്നത്. ദുബൈയിലെ നോൾ കാർഡിന് സമാനമായി ഷാർജയിൽ സായർ, മുവസലാത്ത് കാർഡുകൾ വഴിയാണ് ഉപഭോക്താക്കൾ പണം അടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.