ഷാർജ കുട്ടികളുടെ വായേനാത്സവം : പ്രസാധകരിൽനിന്ന് പുസ്തകങ്ങൾ വാങ്ങാൻ 25 ലക്ഷം ദിർഹം
text_fieldsഷാർജ: ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ (എസ്.സി.ആർ.എഫ്) പങ്കെടുക്കുന്ന അറബ്, വിദേശ പ്രസാധകരിൽനിന്ന് പുതിയ ശീർഷകങ്ങൾ വാങ്ങാൻ 25 ലക്ഷം ദിർഹം അനുവദിക്കാൻ ഷാർജ ഭരണാധികാരി ഉത്തരവിട്ടു.
ഏറ്റവും പുതിയതും ഉയർന്ന നിലവാരമുള്ളതുമായ പുസ്തകങ്ങളും മറ്റു വിജ്ഞാനസ്രോതസ്സുകളും ശേഖരിച്ച് എമിറേറ്റ്സിെൻറ പൊതുവായനശാലകൾ സമ്പന്നമാക്കുകയും പ്രസാധകർക്ക് തണലൊരുക്കുകയുമാണ് ലക്ഷ്യം.
സാംസ്കാരിക കേന്ദ്രങ്ങൾ എന്നനിലയിൽ ലോകമെമ്പാടുമുള്ള അക്കാദമിക്, ഗവേഷകർ, കലാകാരന്മാർ, വിദ്യാർഥികൾ എന്നിവരുടെ വിജ്ഞാന വിശ്രമ കേന്ദ്രമാണ് ഷാർജയുടെ പൊതു ലൈബ്രറികൾ. ഷാർജ ഭരണാധികാരിയുടെ നിർദേശപ്രകാരം ഗ്രാൻറ് അനുവദിക്കുന്നത് പുസ്തകത്തിെൻറയും വിജ്ഞാനത്തിെൻറയും തുടർച്ചയായ വളർച്ചയെ പിന്തുണക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടതിെൻറ ഏറ്റവും പ്രധാന ഓർമപ്പെടുത്തലാണെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു.
കോവിഡ് മൂലം അറബ്, അന്തർദേശീയ പുസ്തക വിപണികൾ നേരിടുന്ന വെല്ലുവിളികളുടെ വെളിച്ചത്തിൽ ശൈഖ് സുൽത്താൻെറ ഉത്തരവ് പ്രസാധകർക്ക് ഉപകാരപ്പെടുമെന്ന് അൽ അംറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.