ഷാര്‍ജ കുട്ടികളുടെ വായനോത്സവം: കുട്ടികൾക്ക് കോമിക് ലോകത്തേക്ക് സ്വാഗതം
text_fieldsഷാർജ: കുട്ടികളെ കോമിക് ലോകത്തേക്ക് വരവേൽക്കുന്നതാവും ഇത്തവണെത്ത ഷാർജ കുട്ടികളുടെ വായനോത്സവം. 19 മുതൽ 29 വരെ നടക്കുന്ന വായനോത്സവത്തിലെ കോമിക്‍സ് കോർണറിൽ 132 സെഷനുകളുണ്ടാവും. എട്ട് വ്യത്യസ്ത വർക്ഷോപ്പുകളും രണ്ട് തത്സമയ ഷോകളും ഇതിെൻറ ഭാഗമായി അരങ്ങേറും. കുട്ടികള്‍ക്ക് അവരുടെ ഭാവനയില്‍ നിന്ന് കോമിക് ലോകം സൃഷ്ടിക്കാൻ അവസരവുമുണ്ട്.
ഒരു കോമിക് എങ്ങനെ സൃഷ്ടിക്കാം എന്നതും വായനോത്സവത്തിൽ പഠിപ്പിക്കും. കൈകൊണ്ട് വരച്ച കോമിക് സ്ട്രിപ്പുകൾ സൃഷ്ടിക്കാനുള്ള അഞ്ച് പ്രധാന ഘട്ടങ്ങൾ ഗവേഷകർ പഠിപ്പിക്കും. വില്ലൻ കഥാപാത്രങ്ങളെയും സൂപ്പർ ഹീറോകളെയും സൃഷ്ടിക്കുന്നതിനെക്കുറിച്ച് വർക്ഷോപ്പുമുണ്ടാവും. സ്ക്രിപ്റ്റ് എഴുതാൻ പരിശീലനവും നൽകും. കലാസംവിധാനം, പശ്ചാത്തല രൂപകൽപന എന്നിവയുടെ വ്യത്യസ്ത രീതികളും പഠിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.