ഷാർജയിൽ ജല-വൈദ്യുതി ബില്ലുകളിൽ 10 ശതമാനം ഇളവ്
text_fieldsഷാർജ: എമിറേറ്റിലെ താമസക്കാരുടെയും ഇതര മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ജല-വൈദ്യുതി ബില്ലുകളിൽ മൂന്നു മാസത്തേക്ക് പത്തു ശതമാനം ഇളവു നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഇതുവഴി ഖജനാവിന് 23 കോടി ദിർഹമിെൻറ നഷ്ടം സംഭവിക്കുമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് എമിറേറ്റിലെ താമസക്കാർക്ക് ശക്തമായ പിന്തുണ നൽകേണ്ട ഘട്ടമാണെന്നും ശൈഖ് സുൽത്താൻ പറഞ്ഞു. നിർണായക ഘട്ടത്തിൽ ഉചിതമായ തീരുമാനമെടുത്ത ശൈഖ് സുൽത്താനോടുള്ള നന്ദി, വാക്കുകൾക്ക് അപ്പുറത്താണെന്ന് സേവ ചെയർമാൻ ഡോ. റാഷിദ് അൽ ലീം പറഞ്ഞു.
ഷാർജ ഖാലിദ് ലഗൂൺ അടച്ചു; പൊതുസമ്മേളനങ്ങൾ നിരോധിച്ചു
ഷാർജ: കോവിഡിൽനിന്ന് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റിയുടെയും ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻഡ് െഡവലപ്മെൻറ് അതോറിറ്റിയുടെയും (ഷുറൂഖ്), ഷാർജ എമർജൻസി ആൻഡ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിെൻറ സഹകരണത്തോടെ ഷാർജയിലെ പ്രധാന വിനോദ മേഖലയായ ഖാലിദ് ലഗൂണും പ്രദേശത്തെ പൊതു ഇടങ്ങളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.
സാമൂഹിക അകലം പാലിക്കാൻ ജാഗ്രത പുലർത്തുക
–ഷാർജ നഗരസഭ
ഷാർജ: കോവിഡ് -19 വ്യാപിക്കുന്നതിനെ ചെറുക്കുന്നതിനുള്ള രാജ്യവ്യാപക മുൻകരുതൽ നടപടികളുടെ ഭാഗമായി, ഷോപ്പിങ് നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കുന്ന മാർഗനിർദേശങ്ങളെ മാനിക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ചുരുങ്ങിയത് ഒന്നര മീറ്ററെങ്കിലും അകലം പാലിച്ചുവേണം ഇടപാടുകൾ നടത്താൻ. ഇതിനുള്ള സൗകര്യങ്ങൾ സ്ഥാപനങ്ങൾ ഒരുക്കണമെന്നും നഗരസഭ ചൂണ്ടിക്കാട്ടി.
അണുമുക്ത കാമ്പയിനുമായി അൽ ബതായ നഗരസഭ
ഷാർജ: കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമായി ഷാർജയുടെ ഉപനഗരമായ അൽ ബതായ മുനിസിപ്പാലിറ്റി സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യവസായിക, സേവന മേഖലകൾ, പൊതു ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സമൂഹത്തിൽ ആരോഗ്യ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റിയുടെ പ്രതിരോധ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന അണുനശീകരണത്തോടൊപ്പം ബോധവത്കരണവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.