ഷാര്‍ജ കിരീടാവകാശി പൊലീസ് സയന്‍സ് അക്കാദമിയുടെ 18ാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു
text_fieldsഷാര്‍ജ: പൊലീസ് അക്കാദമിയുടെ 18ാമത് ബിരുദദാനച്ചടങ്ങില്‍ ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയും അബ്ദുല്ല ബിന്‍ സലീം അല്‍ ഖാസിമിയും പങ്കെടുത്തു. തിങ്കളാഴ്ച ഷാര്‍ജ അക്കാദമി ഫോര്‍ പോലീസ് സയന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് ചടങ്ങ് നടന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്.
ജനറല്‍ സൈഫ് അബ്ദുല്ല ആല്‍ ഷഫര്‍, അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ ആല്‍ റുമൈതി, ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ഷംസി, ഉമ്മുല്‍ഖുവൈന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് റഷീദ് ബിന്‍ അഹ്മദ് ആല്‍ മുഅല്ല, ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍, ഷാര്‍ജ കണ്‍സള്‍ട്ടൻറ് കൗണ്‍സില്‍, യു.എ.ഇ. അംഗീകാരം നല്‍കിയ നയതന്ത്ര, കോണ്‍സുലേറ്റിലെ അംഗങ്ങള്‍, ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ സ്റ്റേറ്റ്, ജോർദാന്‍ എന്നിവിടങ്ങളിലെ പ്രതിനിധി സംഘങ്ങള്‍, യു.എ.ഇയിലെ പോലീസ് അക്കാദമികളിലെ പ്രതിനിധികള്‍, ബിരുദധാരികളുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഉദ്ഘാടന പ്രസംഗത്തില്‍ പൊലീസ് സയന്‍സ് അക്കാദമി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ. മുഹമ്മദ് ഖമീസ് ആല്‍ ഉസ്മാനി രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന് രാജ്യത്തിെൻറ വികസനത്തിനും സുസ്ഥിരതക്കും വേണ്ടി നടത്തിയ പരിപാടികളും പദ്ധതികളും എടുത്ത് പറഞ്ഞു. ബാച്ച് കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ അദ്ദേഹം പ്രശംസിച്ചു. പ്രസംഗത്തിന് ശേഷം ബിരുദധാരികള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി പരിശീലന മേഖലകളില്‍ പഠിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സൈനിക പരേഡ് പ്രദര്‍ശിപ്പിച്ചു. കേഡറ്റുകളെ സി.പി പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിനായുള്ള സേവന പ്രവര്‍ത്തനങ്ങളുടെ മഹത്വം അദ്ദേഹം ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.