Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 11:05 AM GMT Updated On
date_range 13 July 2017 11:05 AM GMTഷാര്‍ജ ഈത്തപ്പഴ വിളവെടുപ്പ് ഉത്സവം ശ്രദ്ധേയമാകുന്നു
text_fieldsbookmark_border
ഷാര്‍ജ: അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റിനുള്ളില്‍ ആരംഭിച്ച ഈത്തപ്പഴ വിളവെടുപ്പ് ഉത്സവം ശ്രദ്ധേയമാകുന്നു. ഈമാസം ഒന്നിനാണ് ഉത്സവം ആരംഭിച്ചത്. യു.എ.ഇയിലെ തോട്ടങ്ങളില്‍ വിളഞ്ഞ് പാകമായ ഈത്തപഴങ്ങളാണ് ഈ വിപണിയുടെ മധുരം. വിവിധ എമിറേറ്റുകളില്‍ നിന്ന് തോട്ടത്തിലെ പുതുമ നഷ്ടെപ്പടാതെയാണ് പഴങ്ങള്‍ ജുബൈലില്‍ എത്തുന്നത്. ജുബൈലിലെ പഴയ പഴം-പച്ചക്കറി ചന്ത പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പുറത്ത് പ്രത്യേക കൂടാരം ഒരുക്കി നടത്തിയിരുന്ന ഉത്സവം പുതിയ ചന്തക്കുള്ളിലാണ് ഇപ്പോള്‍ നടക്കുന്നത്.
യു.എ.ഇയില്‍ വേനല്‍ കനത്തതോടെയാണ് കനികളില്‍ മധുരം നിറഞ്ഞത്. പഴയ ചന്ത പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സ്വദേശികളായിരുന്നു ഉപഭോക്താക്കളിലധികം. എന്നാല്‍ പുതിയ ചന്തയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നതെന്ന് 38 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഇബ്രാഹീം പറഞ്ഞു.
ഖലാസ്, ബര്‍ഗി, ഖനീജ്, ബൂമാന്‍, ശീഷ്, നിമിഷി, ലുലു, സുക്കരി, നഹല്, മുത്തിയ, ഫലായി, സാമ്ലി, റിഖ് അല്‍ ബനാത്ത്, ദഹ്നി, ദഹാമ, ദകിനി, സുക്കരിയാത്ത് അല്‍ ശരീഫ്, സുക്കരിയാത്ത് അല്‍ അഹ്മര്, സബാ, സബ്ന, ശഖ്റ, സിന്ദി, സല്‍ജ് ഖത്വര്‍ തുടങ്ങിയ ഇനങ്ങളാണ് ഉത്സവത്തില്‍ മധുപുരട്ടുന്നത്. ഓരോ ഇനത്തിലും വ്യത്യസ്ത രുചിയും ഒൗഷധ ഗുണവുമാണ്. വിലയിലും മാറ്റങ്ങള്‍ പ്രകടം. ബര്‍ഗി കിലോക്ക് 80 ദിര്‍ഹമാണ് നിരക്ക്. ഖലാസ് 40 ദിര്‍ഹം, ഖനീജ് 10 ദിര്‍ഹം, ബൂമാന്‍ 20 ദിര്‍ഹം, ശീഷ് 10 ദിര്‍ഹം, നിമിഷി 50 ദിര്‍ഹം എന്നിങ്ങനെയാണ് നിലവിലെ വില. ദിവസങ്ങള്‍ പിന്നിടും തോറും ഇതില്‍ മാറ്റങ്ങളും വരാം. ചൂട് കാറ്റ് മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നത് ഈത്തപ്പഴങ്ങളില്‍ മധുരം നിറക്കാനാണെന്നൊരു ചൊല്ല് മലയാളികള്‍ക്കിടയിലുണ്ട്. അത് സത്യവുമാണ്. കൊടും ചൂടണിഞ്ഞ കാറ്റ് തഴുകിയാലെ ഈത്തപ്പഴത്തിനുള്ളില്‍ മധുനിറയുകയുള്ളു. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെയിട്ടുണ്ട്. അതിന്‍െറ ഒരു കാരണം ഈത്തപ്പഴത്തിെൻറ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. ശരീര സൗന്ദര്യം നിലനിര്‍ത്തുകയും ഓജസും പുഷ്ടിയും പ്രദാനം ചെയ്യുന്നതില്‍ ഇതിന് പ്രത്യേക കഴിവുണ്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്സ്, തയാമിന്‍, നിയാസിന്, റിബോഫ്ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള പഴങ്ങള്‍ അപൂര്‍വം.
ജുബൈല്‍മാര്‍ക്കറ്റിലെ ഈത്തപ്പഴ വിപണിയ്ക്ക് ഒരു കൗതുകമുണ്ട്. കാസര്‍കോട് ജില്ലയിലെ പള്ളിക്കര പഞ്ചായത്തില്‍ നിന്നുള്ളവരാണ് ഇവിടെയുള്ള കച്ചവടക്കാരിലധികവും. കാസര്‍കോട് വിശേഷങ്ങള്‍ ഒഴിഞ്ഞ നേരം ജുബൈല്‍ മാര്‍ക്കറ്റിനില്ല. ആഴ്ച്ചകള്‍ നീളുന്ന വിളവെടുപ്പ് ഉത്സവത്തില്‍ നിന്ന് ഈത്തപ്പഴങ്ങള്‍ വാങ്ങി നാട്ടിലേക്ക് കൊണ്ട് പോകുന്നവരും നിരവധി. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഇവിടേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാനഘടകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story