ഭക്ഷ്യസുരക്ഷ ശിൽപശാല സംഘടിപ്പിച്ചു
text_fieldsഷാർജ: ഷാർജ സാമ്പത്തിക വികസന വകുപ്പ് ‘ഷാർജയിലെ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.
സുസ്ഥിര ഭക്ഷ്യ ഉൽപാദനം സാധ്യമാക്കുന്നതിനും അതിന്റെ പങ്ക് വർധിപ്പിക്കുന്നതിനും നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമായാണ് വികസന വകുപ്പിന്റെ ആസ്ഥാനത്ത് ശിൽപശാല സംഘടിപ്പിച്ചത്.
പ്രാദേശിക തലത്തിൽ കാർഷിക ഉൽപാദന മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിക്കുകയും സമകാലികവും ഭാവിയിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് അവ നേടിയെടുക്കുന്നതിനുള്ള സമഗ്രമായ തന്ത്രങ്ങൾ ആവിഷ്കരിക്കുകയുമാണ് ശിൽപശാലകൊണ്ട് ലക്ഷ്യമിടുന്നത്.
നിരവധി സർക്കാർ സ്ഥാപനങ്ങളും എമിറേറ്റിലെ ഭക്ഷ്യ-കാർഷിക മേഖലയിലെ ജീവനക്കാരും പങ്കെടുത്തു.
ഷാർജയിലെ പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രവർത്തന പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ വകുപ്പ് വലിയ ശ്രദ്ധ ചെലുത്തുന്നതായി ഷാർജ സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ സുൽത്താൻ ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.