വിദ്യാഭ്യാസ മേളക്കൊരുങ്ങി ഷാർജ എക്സ്പോ സെന്റർ
text_fieldsഷാർജ: രണ്ടു വിദ്യാഭ്യാസ മേളകൾ ഒരു കുടക്കീഴിൽ അണിനിരക്കുന്നതിന്റെ ആഘോഷത്തിലാണ് ഷാർജ എക്സ്പോ സെന്റർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണിനിരക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനവും ഇന്ത്യയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും വിദഗ്ധരും സ്റ്റാളുകളും സെന്ററുകളും അണിനിരക്കുന്ന എജുകഫേയും ഒരേ വേദിയിൽ എത്തുമ്പോൾ വിദ്യാഭ്യാസ ലോകം ഇവിടേക്ക് ഒഴുകിയെത്തുമെന്നുറപ്പ്.
എക്സ്പോ സെന്ററിന്റെ മറ്റൊരു ഭാഗത്ത് ദേശീയ കരിയർ എക്സിബിഷനും നടക്കുന്നുണ്ട്. വിദ്യാഭ്യാസ, കരിയർ മേഖലകളിലെ ഏതൊരു സംശയത്തിനും മറുപടി ഇവിടെയുണ്ടാകും. ഇതുവരെ കാണാത്ത, അറിയാത്ത വിദ്യാഭ്യാസ, ജോലിസാധ്യതകളെ കുറച്ച് മനസ്സിലാക്കാനും എജുകഫേയും അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനവും സഹായിക്കും.
ഇന്ത്യക്ക് പുറമെ യു.കെ, സൗദി അടക്കമുള്ള രാജ്യങ്ങളുടെ പവിലിയനുകൾ ഇവിടെയുണ്ട്. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടാനും പുതിയ സാധ്യതകൾ പഠിക്കാനും മേള സഹായിക്കും.
സമ്മാനപ്പെരുമഴ
-myeduafe.com വഴി രജിസ്റ്റർ ചെയ്തശേഷം എജുകഫേയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒമാനിലെ മുസന്ദത്തിലേക്കുള്ള വിനോദയാത്ര. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കുടുംബസമേതം മുസന്ദം സന്ദർശിക്കാനുള്ള സൗകര്യമായാണ് 'ഗൾഫ് മാധ്യമ'വും സ്മാർട്ട് ട്രാവൽസും ചേർന്നൊരുക്കുന്നത്. എജുകഫേയിലെ സ്മാർട്ട് ട്രാവൽസ് സ്റ്റാൾ സന്ദർശിക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 25 അധ്യാപകർക്ക് മുസന്ദത്തിലേക്ക് യാത്രയൊരുക്കും.
നിങ്ങളുടെ പേരുവിവരങ്ങൾ പൂരിപ്പിച്ച് സ്റ്റാളിലെ ഡ്രോ ബോക്സിൽ നിക്ഷേപിച്ചാൽ മതി. ഇതിനു പുറമെ എജുകഫേയിൽ രജിസ്റ്റർ ചെയ്തശേഷം സന്ദർശിക്കുന്ന 25 പേർക്കും മുസന്ദത്തിലേക്ക് സൗജന്യ യാത്ര ആസ്വദിക്കാം. എജുകഫേയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു വിദ്യാർഥികൾക്ക് കുടുംബസമേതം മുസന്ദത്തിലേക്ക് പോകാം. എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ പുരസ്കാര ജേതാക്കളും ഇതിൽ ഉൾപ്പെടും. എജുകഫേ സന്ദർശിക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു കുടുംബങ്ങൾക്കും മുസന്ദം യാത്രയൊരുക്കും.
ലണ്ടൻ ബൈക്ക് സ്പോൺസർ ചെയ്യുന്ന ജി.ടി അഗ്രസർ ബൈക്കാണ് മറ്റൊരു ആകർഷണം. 2000 ദിർഹം വിലവരുന്ന ഈ സൈക്കിൾ സമ്മാനമായി ലഭിക്കാൻ എജുകഫേയിലെ ലണ്ടൻ ബൈക്കിന്റെ സ്റ്റാളിലെത്തി പേര് വിവരങ്ങൾ പൂരിപ്പിച്ച് നൽകണം. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്കാണ് സമ്മാനം നൽകുക.
ഓഫറുകൾ കാത്തിരിക്കുന്നു
എജുകഫേയിലെ സ്മാർട്ട് ട്രാവൽസ് സ്റ്റാൾ സന്ദർശിക്കുന്നവർക്ക് സമ്മാനം മാത്രമല്ല, മറ്റ് ഓഫറുകൾ കൂടെയുണ്ട്. സ്റ്റാൾ സന്ദർശിക്കുന്ന എല്ലാവർക്കും 50 ശതമാനം ഇളവോടെ മുസന്ദം ട്രിപ്പിനുള്ള അവസരവുമുണ്ടാകും. ഈ ദിനങ്ങളിൽ സ്മാർട്ട് ട്രാവൽസ് സ്റ്റാളിൽനിന്ന് വിസയെടുക്കുന്നവർക്ക് 50 ദിർഹമിന്റെ ഇളവും പാരാജോൺ ബാക്ക് പാക്കും സമ്മാനമായി ലഭിക്കും. എജുകഫേയുടെ നാലു ദിവസവും ഈ ഓഫർ ലഭ്യമാകും. കോഡിങ്ങും റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും 100 ശതമാനം സ്കോളർഷിപ്പോടെ പഠിക്കാനുള്ള ഓഫറും ഇവിടെയുണ്ട്.
കോഡിങ് സ്കൂൾ അധികൃതരാണ് എജുകഫേയിൽ ക്ലാസും സ്റ്റാളും ഓഫറുമായി എത്തുന്നത്. റോബോട്ടിക്സ്, നിർമിതബുദ്ധി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളെ കുറിച്ചും അവയുടെ പഠനരീതികളും ജോലി സാധ്യതകളുമെല്ലാം ഇവർ വിവരിച്ചുതരും. കോഡിങ് സ്കൂളിന്റെ സ്റ്റാളിൽ 30 മിനിറ്റ് നീളുന്ന സൗജന്യ കോഡിങ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലാസ് നടക്കും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ കോഡിങ് പഠിക്കാനുള്ള സൗകര്യവുമൊരുക്കും. ഭാഗ്യമുണ്ടെങ്കിൽ, താൽപര്യമുണ്ടെങ്കിൽ 100 ശതമാനം സ്കോളർഷിപ്പോടെ കോഡിങ് പഠിക്കാനുള്ള അവസരം നിങ്ങളുടെ മക്കളെ തേടിയെത്തിയേക്കാം. ഇതിനു പുറമെ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും ഓഫറുകൾ ലഭിക്കും.
എ.പി.ജെ ഇന്നവേഷൻ പുരസ്കാരം
ഭാവിതാരങ്ങളെ കണ്ടെത്താൻ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന എ.പി.ജെ. അബ്ദുൽകലാം ഇന്നവേഷൻ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിജയികൾക്ക് എജുകഫെയിൽ സമ്മാനം നൽകും. വിദ്യാർഥികളുടെ നൂതന ആശയങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രണ്ട് ഘട്ടങ്ങളിലായാണ് വിജയികളെ തെരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ വിദ്യാർഥികളുടെ ടീമിന് അവരുടെ നൂതന ആശയങ്ങളുടെ പ്രസന്റേഷനായി അയക്കാം.
ടെക്സ്റ്റായോ ഒരുമിനിറ്റ് നീളുന്ന വിഡിയോ ആയോ educafe@gulfmadhyamam.net ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ടീം രണ്ടാമത്തെയും അവസാനത്തെയും റൗണ്ടിലേക്ക് യോഗ്യത നേടും. തെരഞ്ഞെടുക്കപ്പെടുന്ന ടീം പി.പി.ടി ഉപയോഗിച്ച് അഞ്ചുമിനിറ്റ് നീണ്ടുനിൽക്കുന്ന പ്രസന്റേഷൻ നേരിട്ട് അവതരിപ്പിക്കണം. ജഡ്ജിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകണം. മൂന്ന് വിജയികൾക്കാണ് പുരസ്കാരം നൽകുന്നത്. കൃഷി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി, ഹെൽത്ത് ആൻഡ് വെൽനസ് മേഖലകളിലെ നൂതന ആശയങ്ങളാണ് അവതരിപ്പിക്കേണ്ടത്. കുട്ടികളിൽ നൂതന ആശയങ്ങൾ വളർത്താനും പ്രചോദനം നൽകാനും ലക്ഷ്യമിട്ടാണ് എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിൽ അവാർഡ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0569845095 നമ്പറിൽ ബന്ധപ്പെടണം.
സൗജന്യ മെഡിക്കൽ പരിശോധന
വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സൗജന്യ ആരോഗ്യ പരിശോധന നടത്താനുള്ള സൗകര്യവും എജുകഫെയിൽ ഒരുക്കുന്നുണ്ട്. പ്രൈം ഹെൽത്ത് കെയർ ഗ്രൂപ്പാണ് ഈ സൗകര്യമൊരുക്കുന്നത്. ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ടെസ്റ്റ്, ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) തുടങ്ങിയ പരിശോധനകൾ ഇവിടെയുണ്ടാകും. ഹൈപ്പർ ടെൻഷൻ പോലുള്ളവ തിരിച്ചറിയാൻ ഇത് ഉപകരിക്കും. ഇതിനുപുറമെ കൊളസ്ട്രോൾ ചെക്കപ്പിനായി സൗജന്യ വൗച്ചറും നൽകുന്നുണ്ട്. ഈ വൗച്ചർ ഉപയോഗിച്ച് പ്രൈം ഹെൽത്ത് കെയർ ശാഖകളിലെത്തി കൊളസ്ട്രോൾ ചെക്കപ്പ് നടത്താം. എജുകഫെയിലെ പ്രൈമിന്റെ സ്റ്റാൾ സന്ദർശിച്ച് ഈ സേവനങ്ങൾ നേടാം.
ആർ.ജെ ആകാൻ താൽപര്യമുണ്ടോ?
വാക്കുകൾകൊണ്ട് അമ്മാനമാടുന്ന റേഡിയോ ജോക്കിമാരാകാൻ താൽപര്യമുണ്ടോ? എജുകഫെയിൽ 360 റേഡിയോയുടെ നേതൃത്വത്തിൽ നടക്കുന്ന ആർ.ജെ ഹണ്ട് വഴി ഭാവിയുടെ ആർ.ജെമാരെ കണ്ടെത്തുന്നു. പാടാനും പറയാനുമുള്ള നിങ്ങളുടെ കഴിവുകൾ ഇവിടെ പങ്കുവെച്ച് ഭാവിയുടെ ആർ.ജെമാരാകാം.
യു.എ.ഇയിലെ പുതിയ റേഡിയോ നെറ്റ്വർക്കായ 360 റേഡിയോയുടെ സ്റ്റാളിലാണ് ഇതിനുള്ള അവസരമൊരുക്കിയിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് 360 റേഡിയോയുടെ സ്റ്റുഡിയോയിലെത്തി ആർ.ജെ പരിശീലനം നേടാം. അതുവഴി റേഡിയോ പരിപാടി അവതരിപ്പിക്കാനും അവസരം ലഭിക്കും.
ഇതിനുപുറമെ 360 റേഡിയോയുടെ സ്റ്റാളിൽ തത്സമയ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ചോദ്യ ങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്നവർക്ക് സിനിമ ടിക്കറ്റ് ഉൾപ്പെടെ സമ്മാനങ്ങൾ ലഭിക്കും. 360 റേഡിയോ ആപ് ഡൗൺലോഡ് ചെയ്ത് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും സമ്മാനങ്ങളുണ്ട്.
കരിയർ കൗൺസിലിങ്
ജോലി എന്ന സ്വപ്നവും പേറി നടക്കുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ എജുകഫെയിൽ ലഭിക്കും. പുതിയ ജോലി സാധ്യതകളെ കുറിച്ചും തൊഴിലിടങ്ങളെ കുറിച്ചും കരിയർ കോഴ്സുകളെ കുറിച്ചുമുള്ള അറിവ് ലഭിക്കും.
നിലവിൽ ചെയ്യുന്ന ജോലി എങ്ങിനെ മെച്ചപ്പെടുത്താമെന്ന നിർദേശങ്ങളും ഇവിടെ കേൾക്കാം.
കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്ക് സംശയനിവാരണത്തിനുള്ള അവസരങ്ങളും എജുകഫെയിലുണ്ടാവും. ഓരോ കൂടിക്കാഴ്ചകളും പുതിയ ലോകത്തേക്കുള്ള കാൽവെയ്പായതിനാൽ എജുകഫെ സ്റ്റാളുകളിലെ സന്ദർശനവും വിദഗ്ദരുടെ ശിൽപശാലകും കരിയറിൽ ഗുണം ചെയ്യാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.