എമിറേറ്റ്സ് ക്ലബുകള്‍ക്ക് ഷാര്‍ജ; ഭരണാധികാരിയുടെ 1.2 കോടി ദിര്‍ഹം
text_fieldsഷാര്‍ജ: മികച്ച പ്രകടനം കാഴ്ചവെക്കുന്ന എമിറേറ്റ്സ് ക്ലബുകള്‍ക്ക് 1,26,85,000 ദിര്‍ഹം നല്കാന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. ഷാര്‍ജ സ്പോര്‍ട്സ് ക്ലബ്, അല്ബതീ കൾചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ഭിന്നശേഷിക്കാര്‍ക്കുള്ള അല്‍ തിഖാ ക്ലബ്, ദിബ്ബ അല്‍ഹിസ്ന്‍ കൾചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, മലീഹ കൾചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ഖോര്ഫക്കാന് കൾചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുള്‍പ്പെടെ 17 ക്ലബുകളുടെ മഹത്തായ ശ്രമങ്ങൾക്കാണ് ഗ്രാൻറ് നൽകുന്നത്.
ഷാര്‍ജ പ്രതിരോധ സ്പോര്‍ട്സ് ക്ലബ്, ഷാര്‍ജ ഇൻറര്‍നാഷനല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ്, ഷാര്‍ജ കൾചറല്‍ ആന്‍ഡ് ചെസ് ക്ലബ്, കല്‍ബ സ്പോര്‍ട്സ് ക്ലബ്, അല്‍ ദൈദ് കൾചറല്‍ സ്പോര്‍ട്സ് ക്ലബ്, അല്‍ ഹംറിയ കൾചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ഷാര്‍ജ ലേഡീസ് ക്ലബ്, ഖോര്‍ഫാക്കന്‍ ക്ലബ് ഫോര്‍ ദി ഡിസേബിള്‍ഡ്, അല്‍മദാം കൾചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ഷാര്‍ജ ഇക്വസ്ട്രിയന്‍ ആന്‍ഡ് റേസിങ് ക്ലബ്, ഷാര്‍ജ വിമന്‍സ് സ്പോര്‍ട്സ് എന്നിവക്കും ഗ്രാൻറ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.