ഷാർജയിലെ സർക്കാർ ജീവനക്കാർക്കും പെരുന്നാളിന് മുമ്പ് ശമ്പളം
text_fieldsഷാർജ: എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 18ന് ശമ്പളം ലഭിക്കുമെന്ന് ഷാർജ ധനകാര്യ വകുപ്പ് അറിയിച്ചു.
ഈദുൽ ഫിത്ർ പ്രമാണിച്ച് നേരത്തെ ശമ്പളം കൊടുക്കാനുള്ള സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശമനുസരിച്ചാണ് വകുപ്പ് തീരുമാനമെടുത്തത്.
നേരത്തെ രാജ്യത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ദുബൈയും സമാനമായ തീരുമാനം പ്രഖ്യാപിക്കുകയുണ്ടായി.
ഈദിന് മുന്നോടിയായി കുടുംബങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുകയും അതുവഴി സന്തോഷം ഉറപ്പാക്കുകയും ചെയ്യലാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.