ഷാർജ:‘ഗൾഫ് മാധ്യമം’ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം’ പുറത്തിറക്കിയ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ഗൾഫ് മാധ്യമം’ പവലിയനിൽ നടന്ന ചടങ്ങിൽ മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് വൈ.എ. റഹീമിന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, ‘ഗൾഫ് മാധ്യമം’ സീനിയർ മാനേജർ എസ്.കെ. അബ്ദുല്ല, യു.എ.ഇ കറസ്പോണ്ടന്റ് ടി.കെ. മനാഫ്, സർക്കുലേഷൻ എക്സിക്യൂട്ടിവുമാരായ എബി മത്തായി, സാൽമാനുൽ ഫാരിഷ് ടി എന്നിവരും പങ്കെടുത്തു.
ഏറ്റവും മികച്ച രീതിയിൽ രൂപകൽപന ചെയ്ത കലണ്ടർ വീടുകളുടെയും ഓഫിസുകളുടെയും ചുമരുകൾക്ക് ഭംഗി നൽകുന്നതാണ്. കേരളത്തിലേയും യു.എ.ഇയിലേയും വിശേഷ ദിവസങ്ങൾ, വാരാന്ത്യ അവധി ദിനങ്ങൾ, സർക്കാർ പൊതുഅവധി ദിനങ്ങൾ, അറബി മാസത്തിലെ വിശിഷ്ട ദിനങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് ദിർഹമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.