സുവനീറിലേക്ക് കൃതികൾ ക്ഷണിച്ചു
text_fieldsഷാർജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഓണാഘോഷത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ പുറത്തിറക്കുന്ന സുവനീറിലേക്ക് എഴുത്തുകാരിൽനിന്ന് കഥ, കവിത, ലേഖനങ്ങൾ ക്ഷണിച്ചു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത രചനകളാണ് അയക്കേണ്ടത്. രചനകള്‍ ഐ.എസ്.എം ഫോർമാറ്റിൽ ലഭിക്കണം. അയക്കുന്ന കൃതികൾ പ്രസിദ്ധീകരിക്കുവാനുള്ള അനുമതിയും നൽകേണ്ടതാണ്. ആഗസ്റ്റ് മൂന്ന് ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. കഥകൾ നാല് പേജിലും ലേഖനങ്ങൾ രണ്ട് പേജിലും കൂടരുത്. രചനകൾ publicias24@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ +971 50 135 9101, വാട്സ്ആപ് നമ്പർ +971 52 836 8874.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.