ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ.പി മുരളീധരൻ നിര്യാതനായി
text_fieldsഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്ററും കോൺഗ്രസ് നേതാവുമായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി വി.കെ.പി. മുരളീധരൻ (62) നിര്യാതനായി. ഇപ്പോൾ തൃശൂർ നഗരത്തിൽ ചെമ്പുക്കാവിലാണ് താമസം. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗമാണ്.
കോവിഡിനെതുടര്‍ന്ന് ശ്വാസതടസം ഉണ്ടാകുകയും ദുബൈ കനേഡിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂമോണിയ കൂടി ബാധിച്ചെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി നില മെച്ചപ്പെട്ടിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായതോടെ 9.30നു മരണപ്പെട്ടു.
തുടർച്ചയായി മൂന്ന് വർഷത്തോളം ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓഡിറ്ററായി മത്സരിച്ച് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ച വ്യക്തിയാണ്.
മഹാത്മ ഗാന്ധി കൾച്ചറൽ ഫൗണ്ടേഷന്‍റെ (എം.ജി.സി.എഫ്) സ്ഥാപകരിൽ ഒരാളാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് ജനകീയനായ വ്യക്തിത്വമായിരുന്നു. ഭാര്യ: റീന. മക്കൾ: മംമ്ത ലക്ഷ്മി, ശീതൾ. സംസ്കാര വിവരം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.