ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് മാറ്റി
text_fieldsഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തെരഞ്ഞെടുപ്പ് മാറ്റി. ഡിസംബർ 10ലേക്കാണ് മാറ്റിവെച്ചതെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അറിയിച്ചു. ഗൾഫിലെ ഏറ്റവും വലിയ അംഗീകൃത പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് ഈ മാസം 29ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
ഇതനുസരിച്ച് നാമനിർദേശ പത്രിക സമർപ്പണവും സൂക്ഷ്മപരിശോധനയും പൂർത്തിയായിരുന്നു. ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് പിന്തുണ അറിയിച്ചാണ് തീരുമാനം. ഇതിന് സമാനമായി യു.എ.ഇയിലെ പ്രധാനപ്പെട്ട ചില ആഘോഷങ്ങൾ മാറ്റിവെക്കാൻ സംഘാടകർ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.