ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. നാലുമുന്നണികളിൽനിന്നായി 48 പേരാണ് മത്സരരംഗത്തുള്ളത്. 145 പേർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേരും പത്രിക പിൻവലിച്ചതോടെയാണ് സ്ഥാനാർഥികളുടെ അവസാന പട്ടികയായത്. അസോസിയേഷൻ അംഗങ്ങളായ 2552 പേർക്കാണ് വോട്ടവകാശം. വിവിധ എമിറേറ്റുകളിൽ താമസിക്കുന്ന ഇവർക്കെത്താൻ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പോയവർഷം നടന്ന തിരഞ്ഞെടുപ്പിൽ 1306 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയും അംഗങ്ങളെ നേരിൽ കണ്ടും ഫോണിൽ വിളിച്ചുമാണ് പ്രചാരണം നടന്നത്. ഈസ അനീസ് നയിക്കുന്ന ജനപക്ഷ മുന്നണി, പൂർണമായും യു.ഡി.എഫ് സംവിധാനമുള്ള വിശാല ജനകീയ മുന്നണി, ഇടതുപക്ഷത്തിെൻറ വിശാല വികസന മുന്നണി, ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷനലിസ്റ്റ് ഫോറം എന്നീ മുന്നണികളാണ് മത്സരരംഗത്തുള്ളത്. മുൻവർഷങ്ങളിൽ ഇന്ത്യൻ അസോസിയേഷനെ നയിച്ച, മുതിർന്ന അംഗങ്ങളായ ഇ.പി ജോൺസൺ, കെ. ബാലകൃഷ്ണൻ, അബ്ദുല്ല മല്ലച്ചേരി തുടങ്ങിയവർ ഇക്കുറി മത്സരരംഗത്തില്ല. പ്രചരണ പ്രവർത്തനങ്ങളുടെ അവസാനഘട്ടത്തിൽ വോട്ടുകൾ ഉറപ്പിക്കാനുള്ള ശക്തമായ ശ്രമത്തിലായിരുന്നു മുന്നണികൾ. നിരവധി തെരഞ്ഞെടുപ്പ് കൺവെൻഷനുകളാണ് ഇതിനകം നടന്നത്. നാട്ടിലെ നേതാക്കളും ജനപ്രതിനിധികളും രംഗത്തുണ്ട്.
മത്സരിക്കുന്നവരുടെ അന്തിമപട്ടിക
പ്രസിഡൻറ്: അഡ്വ. വൈ.എ. റഹീം, മാത്തുക്കുട്ടി കടോൺ, വിജയൻ നായർ
ജനറൽ സെക്രട്ടറി: നസീർ ടി.വി., ശ്രീപ്രകാശ്, ജയൻ പുന്നൂർ
ട്രഷറർ: ടി.കെ. ശ്രീനാഥൻ, ടി.കെ. അബ്ദുൽ ഹമീദ്, രാധാകൃഷ്ണൻ നായർ.
ഓഡിറ്റർ: വി.കെ. മുരളീധരൻ, സുധീർ പാട്ടത്തിൽ, ശ്രീരാഗ് ഞാറേക്കാട്ട്, എസ്.എം. റാഫി.
വൈസ് പ്രസിഡൻറ്: ഈസ അനീസ് മേലേടത്ത്, മാത്യുജോൺ, ജിബി ബേബി, ശിവകുമാർ മുല്ലച്ചേരി.
ജോ. സെക്രട്ടറി: കമറുദ്ദീൻ പൊടുവചോല, മനോജ് ടി. വർഗീസ്, അനിൽകുമാർ അമ്പാട്ട്, കുഞ്ഞിപ്പള്ളി വിജയൻ.
ജോ. ട്രഷറർ: ബാബു വർഗീസ്, ജോസ് ബേബി, ചന്ദ്രൻ മേക്കാട്ട്, അംജിത്ത് പറമ്പുവീട്ടിൽ.
മാനേജിങ് കമ്മിറ്റി: സക്കറിയ കരിയിൽ, അബ്ദുൽ മനാഫ്, പി.എ. അബ്ദുൽ വാഹിദ്, അതിക്കൊത്ത് വേണുഗോപാലൻ, എം. ഹരിലാൽ, ജബ്ബാർ എ.കെ, ജയപ്രകാശ് കല്ലേങ്ങാട്ട്, ജൂഡ്സൺ സുജനൻ ജേക്കബ്, ടി. കുഞ്ഞമ്പുനായർ, എം.കെ. ചാക്കോ, താഹിറലി പൊറോപ്പാട്, മനാഫ് കുന്നിൽ, മുഹമ്മദ് ഹനീഫ്, ഷഫീഖ്, പി.സി ഗീവർഗീസ്, കെ. പത്മൻ നായർ, പ്രദീഷ് ചിതറ, പ്രാണേഷ് എസ്. നായർ, രാഘവൻ പുതിയവളപ്പിൽ, രാഘവകുമാർ മണ്ണൂരത്ത്, രഞ്ചേഷ് രാജൻ, റോയ് മാത്യു, സാദിഖ് ചെറുവത്തോട്ട്, സാം വർഗീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.