സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷാർജ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ ഒരേസമയം 7500 ഓളം പേരാണ് നോമ്പു തുറന്നത്.
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ മുഖ്യാതിഥിയായിരുന്നു. അഹമ്മദ് കബീർ ബാഖവി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. യുനൈറ്റഡ് നേഷൻസ് ഹൈകമീഷണർ ഫോർ റെഫ്യൂജീസ് സീനിയർ അസോസിയേറ്റ് മൈസ് അവാദ് ആശംസ നേർന്നു.അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.
യുനൈറ്റഡ് നാഷൻസ് അഡ്മിൻ അസിസ്റ്റന്റ് മുഹമ്മദ് റാഫി, അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയന്റ് ട്രഷറർ പി.കെ. റെജി, ഓഡിറ്റർ ഹരിലാൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മുൻ അസോസിയേഷൻ ഭാരവാഹികൾ, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, ഷാർജ ഇന്ത്യൻ സ്കൂൾ സി.ഇ.ഒ കെ.ആർ. രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽമാരായ രാജീവ് മാധവൻ, ഷിഫ്ന നസ്റുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുല്ല അഹമ്മദ് ഖിറാഅത്ത് നടത്തി. വിവിധ സംഘടന നേതാക്കളും പ്രവർത്തകരും സ്കൂൾ ജീവനക്കാരും ഷാർജ ഇന്ത്യൻ സ്കൂൾ ഹോപ് ക്ലബ്, സോഷ്യൽ അവയർനെസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ ബോയ്സ്, ഗേൾസ് വിഭാഗങ്ങളിലായുള്ള അമ്പതോളം വളന്റിയർമാരും ഇഫ്താർ സംഘാടനത്തിൽ പങ്കാളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.