Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ...

ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മ​മൊ​രു​ക്കി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മ​മൊ​രു​ക്കി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ
cancel
camera_alt

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ്​ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര സം​സാ​രി​ക്കു​ന്നു

ഷാ​ർ​ജ: ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (ഐ.​എ.​എ​സ്) സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നാ​യി നാ​നാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള എ​ണ്ണാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​ങ്കാ​ളി​ത്ത​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യ​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഷാ​ർ​ജ രാ​ജ​കു​ടും​ബ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ശൈ​ഖ്​ മാ​ജി​ദ് ബി​ൻ സ​ക്ക​ർ ബി​ൻ ഹ​മ​ദ് അ​ൽ ഖാ​സി​മി​യും ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ ഡെ​പ്യൂ​ട്ടി കോ​ൺ​സെ​ൽ ജ​ന​റ​ൽ യ​തീ​ൻ പ​ട്ടീ​ലും ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ജാ​സിം മു​ഹ​മ്മ​ദ് നീ​മ​ർ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി സി.​എം. ഇ​ബ്രാ​ഹിം, അ​ഹ​മ്മ​ദ് (ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി പ്ലാ​നി​ങ്​ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), പ്ര​മോ​ദ് മ​ഹാ​ജ​ൻ, മു​ഹ​മ്മ​ദ് അ​മീ​ൻ, ബ​ദ്‌​രി​യ അ​ൽ ത​മീ​മി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​നി​ലെ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, അ​സോ​സി​യേ​ഷ​ന് കീ​ഴി​ലു​ള്ള വി​വി​ധ സ്കൂ​ളു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ഇ​ഫ്താ​ർ വി​രു​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗ​ത്തി​ലെ ഹോ​പ് ക്ല​ബ് വ​ള​ന്റി​യ​ർ​മാ​രെ കൂ​ടാ​തെ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ വ​ള​ന്റി​യ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIndian Association SharjahIftar gatheringsRamadan 2025
News Summary - Sharjah Indian Association organizes grand Iftar gathering
Next Story