ഷാർജ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ രൂപവത്കരിക്കുന്നു
text_fieldsഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികൾ അലുമ്നി അസോസിയേഷൻ (എസ്.ഐ.എസ്.എ.എ) രൂപവത്കരിക്കുന്നു. സെപ്റ്റംബർ 29ന് വൈകുന്നേരം 5.30 ന് ഷാർജ കമ്യൂണിറ്റി ഹാളിൽ ‘വിരാസത്’ (പൈതൃകം) എന്ന പേരിൽ ഒരുക്കുന്ന ചടങ്ങിൽ അസോസിയേഷന്റെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിക്കും.
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ കഴിഞ്ഞ 45 വർഷത്തോളമായി ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ പൊതു വേദിയായാണ് എസ്.ഐ.എസ്.എ.എ രൂപവത്രിക്കുന്നത്.
ഷാർജ ഇന്ത്യൻ സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ നിരവധി വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐ.ടി, ബിസിനസ്, മീഡിയ, സ്പോർട്സ്, ഫിലിം ഇൻഡസ്ട്രി, മെഡിക്കൽ, ലോ, റിസർച്, സർവിസസ് ഇൻഡസ്ട്രി തുടങ്ങി നിരവധി മേഖലകളിൽ മികവ് പുലർത്തുന്നുണ്ട്.
ഇവരെ ഒരുമിച്ച് കൂട്ടുകയാണ് ലക്ഷ്യം. വിദ്യാർഥികൾക്കിടയിൽ നടത്തിയ ലോഗോ മത്സരത്തിൽനിന്നാണ് എസ്.ഐ.എസ്.എ.എ ലോഗോ തിരഞ്ഞെടുത്തത്. വിരാസത് ചടങ്ങിൽവെച്ച് ലോഗോ പ്രകാശനം ചെയ്യും. പൂർവ വിദ്യാർഥികളായ ഉമ്മൻ പി. ഉമ്മൻ, അന്ന ജോസലിൻ, ചൈതന്യ ദിവാകരൻ, ഡേവിഡ് ദിവാകരൻ എന്നിവരടങ്ങുന്ന സംഘം മുൻകൈയെടുത്താണ് എസ്.ഐ.എസ്.എ.എ യാഥാർഥ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.