ഷാർജ ഇന്ത്യൻ സ്കൂളിന് സ്പോർട്സ് കൗൺസിലിെൻറ അഭിനന്ദനം
text_fieldsഷാർജ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വോകത്തോണും ബോധവത്കരണ പരിപാടിയും നടത്തി പൊതുജനങ്ങളിലും വിദ്യാർത്ഥികൾക്കിടയിലും അവബോധം വളർത്തിയ ഷാർജ ഇന്ത്യൻ സ്കൂളിന് ഷാർജ സ്പോർട്സ് കൗൺസിെൻറ അഭിനന്ദനം. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ജുവൈസ ബോയ്സ് ബ്രാഞ്ചിനാണ് ആദരം ലഭിച്ചത്. ഷാർജ സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ഈസ ഹിലാൽ അൽ ഹസാമിയിൽ നിന്ന് സ്കൂളിനുള്ള ഉപഹാരം പ്രിൻസിപ്പൽ ആൻറണി ജോസഫ് ഏറ്റുവാങ്ങി. ലോക ഹൃദയ ദിനത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികളെയും രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവരെയും അണി നിരത്തിയാണ് ‘എെൻറ ഹൃദയം നിെൻറ ഹൃദയം’ എന്ന സന്ദേശവുമായി ഒന്നര കിലോ മീറ്റർ ദൂരത്തിൽ വോകത്തോൺ സംഘടിപ്പിച്ചത്.
സ്പോർട്സ് കൗൺസിൽ,ഷാർജ പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഷാർജ സോഷ്യൽ ആക്ടിവിറ്റീസ് ഡയറക്ടർ സയീദ് അലി അൽ അജിലിനും,ഷാർജ കൾച്ചറൽ ആൻറ് കമ്മ്യൂണിറ്റി ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻറ് ഹെഡ് അഫ്റ ജുമാ അൽമഷ്ഗൗനി എന്നിവർക്കുമുള്ള സ്കൂളിെൻ്റ സ്നേഹോപഹാരം പ്രിൻസിപ്പൽ ആൻ്റണി ജോസഫ് സമ്മാനിച്ചു. ചീഫ് ഹൗസ് മാസ്റ്റർ എ.നൗഫൽ, ഹെൽത്ത് ആൻറ് വെൽനസ് കോഡിനേറ്റർ പ്രണോജ് ടി.വി., അറബിക് സെക്രട്ടറി റജാ സാലിം ഷെഹാദി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.