ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് അഡ്മിഷൻ ആരംഭിച്ചു
text_fieldsഷാർജ: ഷാർജ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യായന വർഷത്തിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ ആരംഭ ിച്ചതായി അധികൃതർ പറഞ്ഞു. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി ഒന്നിന് മുമ്പ് ഓൺ ലൈൻ രജിസ്േട്രഷൻ നടത്തിയിരിക്കണം. ഓൺലൈൻ രജിസ്േട്രഷൻ നടത്താത്ത അപേഷകൾ സ്വീക രിക്കില്ല. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി സ്കൂളിൽ നിന്ന് വിളിവരുമ്പോൾ 150 ദിർഹം ഓ ൺലൈൻ രജിസ്ടേഷൻ ഫീസ് നൽകണം. ഓൺലൈനിൽ അപേക്ഷിച്ച ശേഷം ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത അപേക്ഷകൾ സ്കൂളിൽ സമർപ്പിക്കേണ്ടതുമാണ്. അൽ ഗുബൈബയിലെ ഓഫീസിലാണ് പ്രിൻറുകൾ സമർപ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട അന്തിമ പട്ടിക ഫെബ്രുവരി മൂന്നിന് പ്രസിദ്ധപ്പെടുത്തും. തെറ്റായ / അപൂർണ്ണമായ എൻട്രി ഫോമുകൾ നിരസിക്കപ്പെടും. സമർപ്പണത്തിന് മുമ്പായി എല്ലാ വിശദാംശങ്ങളും വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തിയിരിക്കണം.
വിദ്യഭ്യാസ മന്ത്രാലയത്തിെൻറ പ്രായവുമായി ബന്ധപ്പെട്ട നിബന്ധനകളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചായിരിക്കും കുട്ടികൾക്ക് അഡ്മിഷൻ നൽകുക. കെ.ജി ഒന്നിലേക്ക് പ്രവേശനം നേടാൻ 2019 ജൂലൈ 31ന് 4 വയസ് പൂർത്തിയായിരിക്കണം. കെ.ജി രണ്ടിൽ ചേരുവാൻ 2019 ജൂലൈ 31 വരെ 5 വയസും, േഗ്രഡ് ഒന്നിലേക്ക് 2019 ജൂലൈ 31ന് 6 വയസും പൂർത്തിയായിരിക്കണമെന്നാണ് ചട്ടം. രജിസ്േട്രഷനു ശേഷം പ്രിൻറ് ലഭിക്കാൻ ചെയ്യേണ്ട രീതി:
1. ഓൺലൈൻ രജിസ്േട്രഷൻ ഫോമിലേക്ക് പോകുക.
2. താഴേക്ക് സ്േക്രാൾ ചെയ്യുക, ‘വ്യൂ’ ബട്ടൺ കാണാം.
3. വ്യൂ ബട്ടൺ ക്ലിക്ക് ചെയ്യുക.
4. രജിസ്േട്രഷൻ നമ്പറും കുട്ടിയുടെ ജനനത്തീയതിയും നൽകി, ഡിറ്റയിൽസ് ബട്ടൺ ക്ലിക്കുചെയ്യുക, അപേക്ഷ ഫോം നിങ്ങൾക്ക് കാണാവുന്നതാണ്.
5. പ്രിൻറ് ബട്ടൺ ക്ലിക്ക് ചെയ്ത് പ്രിെൻറടുത്ത് സ്കൂളിൽ നൽകുക.
കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ വെബ്സൈറ്റായ http://sissharjah.com, http://www.sisjuwaiza.com എന്നിവ പരിശോധിക്കുക.
ഇതോടൊപ്പം അധ്യാപകർക്കുള്ള നേരിട്ടുള്ള ഇൻറർവ്യൂ ജനുവരി 18, 19, 20 തീയതികളിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.