ഷാർജ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികൾ പഠിപ്പിച്ചു
text_fieldsഷാർജ: വിദ്യാർഥികൾ ചുമതല ഏറ്റെടുത്തതോടെ ക്ലാസുകൾ മുടങ്ങാതെ അധ്യാപകർക്ക് അധ്യാപക ദിനം ആചരിക്കാനായി. ഷാർജ ഇന്ത്യൻ സ്കൂളിെൻറ ജുവൈസ,ഗുബൈബ ശാഖകളിലെ 11,12 ക്ലാസുകളിലെ വിദ്യാർഥികളാണ് ദൗത്യനിർവഹണത്തിന് മുന്നോട്ടുവന്നത്. രണ്ട് പിരിയഡുകളിൽ ഇൗ കുട്ടി അധ്യാപകർ നന്നായി ശോഭിച്ചു.
ജുവൈസയിലെ ബോയ്സ് വിഭാഗത്തിൽ രണ്ടര പതിറ്റാണ്ടിലേറെ കാലം പിന്നിട്ട എട്ട് അധ്യാപകരെയും ഗുബൈബയിലെ ഗേൾസ് വിഭാഗത്തിൽ 25 മുതൽ 37 വർഷം വരെയായി സേവനം ചെയ്യുന്ന 22 അധ്യാപകരെയുമാണ് ആദരിച്ചത്.ജുവൈസയിലെ ചടങ്ങിൽ പ്രിൻസിപ്പൽ ആൻറണി ജോസഫ്പൊന്നാടയണിയിച്ചു.ഇന്ത്യൻ അസോസിയേഷൻ ഉപഹാരവും സർട്ടിഫിക്കറ്റുകളും വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അമീൻ,ഹെഡ്മാസ്റ്റർ രാജീവ് മാധവൻ എന്നിവർ കൈമാറി. ഗുബൈബയിലെ ചടങ്ങിന് വൈസ് പ്രിൻസിപ്പൽ മിനി മേനോൻ, ഹെഡ്മിസ്ട്രസ് അസ്റ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികൾ മനോഹരങ്ങളായ ആശംസാ കാർഡുകളും കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.