പ്രകാശം പരത്തിയ പ്രവാചകന്മാർ
text_fieldsപ്രവാചകന്മാരുടെ ചരിത്ര പഠനത്തിെൻറ ഗുണഫലങ്ങൾ നിരവധിയാണ്. വിശ്വാസം ദൃഢീകരിക്കാനും ഭാവി കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും വിശ്വാസികൾക്ക് ഈ ലോകത്ത് എന്ത് മാത്രം പ്രയാസങ്ങൾ സഹിക്കേണ്ടിവരും എന്നത് ബോധ്യപ്പെടുത്താനും ഈ ചരിത്ര പഠനം നമ്മെ സഹായിക്കുന്നു. കണ്ടതും കേട്ടതുമെല്ലാം പലപ്പോഴും ചരിത്രമായി പറയപ്പെടാറുണ്ട്, ചരിത്രത്തിെൻറ പ്രാമാണികത ഒരു പ്രതിസന്ധിയാണ്. എന്നാൽ ഈ ഗ്രന്ഥം ചരിത്രരചനക്കുള്ള ഒരു തിരുത്താണ്. പ്രാമാണിക ചരിത്രങ്ങൾ മാത്രമാണിതിെൻറ ഉള്ളടക്കം. എന്നാൽ ചരിത്രഗ്രന്ഥങ്ങളുടെ ഒഴുക്ക് ഒട്ടും നഷ്ടമായിട്ടുമില്ല. പ്രവാചകന്മാരുടെ അതുല്യ ജീവിതത്തിലൂടെ ഒരു വൈജ്ഞാനിക ചരിത്ര യാത്രാനുഭവമാണ് എഴുത്തുകാരനും പണ്ഡിതനും പ്രഭാഷകനുമായ ഹുസ്സൈൻ സലഫിയുടെ ഈ രചന വായനക്കാർക്കു നൽകുന്നത്.
നവംബർ ഒന്നിന് രാത്രി 9: 30 ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നഗരിയിലെ ബാൾറൂം ഹാളിൽ പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.