പുസ്തക പ്രകാശനം
text_fieldsഅക്ഷരം
ഷാർജ: നാലു പതിറ്റാണ്ട് പിന്നിട്ട ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ചരിത്രം പറയുന്ന ‘അക്ഷരം’ സുവനീർ പ്രകാശനം ചെയ്തു. കോഴിക്കോട്ടെ യുവത ബുക്സിന്റെ നാൾവഴികൾക്കൊപ്പം പ്രമുഖ എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുന്ന സുവനീർ യുവത ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.
റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ മൻസൂർ അൽ ഹസനി അറബ് എഴുത്തുകാരിയും പ്രസാധകയുമായ ഡോ. മർയം അൽ ഷിനാസിക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻ കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, യുവത ബുക്സ് സി.ഇ.ഒ ഹാറൂൻ കക്കാട്, ഡയറക്ടർ ഡോ. അൻവർ സാദത്ത്.
മാധ്യമം മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, ‘അക്ഷരം’ പത്രാധിപർ അസൈനാർ അൻസാരി, കെ.എൽ.പി യൂസുഫ്, അബ്ദുൽ ജബ്ബാർ മംഗലത്തയിൽ, റിഹാസ് പുലാമന്തോൾ, മുജീബ് എടവണ്ണ, ഉസ്മാൻ കക്കാട്, ജാസ്മിൻ ഷറഫുദ്ദീൻ, കെ.എൽ.പി ഹാരിസ്, ശരീഫ് കോട്ടക്കൽ, അബ്ദുസ്സലാം തറയിൽ, മുനീബ നജീബ്, ഫാത്തിമ സുആദ എന്നിവർ സംസാരിച്ചു.
കോന്തലക്കിസ്സകൾ
ഷാർജ: ആമിന പാറക്കൽ എഴുതിയ ‘കോന്തലക്കിസ്സകൾ’ കൃതിയുടെ ഗള്‍ഫ് പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ഹിറ്റ് എഫ്.എം ആർ.ജെയും മാധ്യമപ്രവർത്തകനുമായ ഷാബു കിളിത്തട്ടിൽ പ്രമുഖ ഇമാറാത്തി സാഹിത്യകാരിയും ദാര്‍ അല്‍യാസ്മിന്‍ പബ്ലിഷിങ് ചീഫ് എക്സിക്യൂട്ടിവുമായ ഡോ. മറിയം അൽ സെൻസായിക്ക് നല്കി നിർവഹിച്ചു. യുവത ബുക്സ് എഡിറ്റർ ഹാറൂൻ കക്കാട് പുസ്തകം പരിചയപ്പെടുത്തി. പ്രവാസി സാഹിത്യകാരന് ബഷീർ തിക്കോടി, മാധ്യമ പ്രവർത്തകൻ ഡോ. കെ.ടി. അബ്ദുറബ്ബ്, സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ സുധീർ കെ. നായർ എന്നിവര്‍ ആശംസകൾ അർപ്പിച്ചു.
‘കോന്തലക്കിസ്സ’യിലെ കഥാപാത്രങ്ങളായ മുഹമ്മദ് പാറക്കൽ, മാനാക്ക എന്ന അബ്ദുറഹ്മാൻ, ഹുസൈൻ കക്കാട് തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു. ഫോസ ദുബൈ ഭാരവാഹികൾ ആമിന ഉമ്മയെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. തൗഫീഖ് സി.ടി, അജ്മൽ ഹാദി സി.ടി, ഫാരിസ് സി.ടി, മുജീബ് എക്സൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കചടതപ
ഷാർജ: ജാസ്മിൻ അമ്പലത്തിലകത്തിന്റെ കഥാസമാഹാരം കചടതപ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. കവി മുരളി മംഗലത്ത് ജാസ്മിയുടെ മാതാവ് ഖദീജ അമ്പലത്തിലകത്തിനു നൽകിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, കെ.പി.കെ. വെങ്ങര, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഹരിതം ബുക്സ് എം.ഡി പ്രതാപൻ തായാട്ട്, ഹമീദ് ചങ്ങരംകുളം, നിസാർ ഇബ്രാഹിം, സജീന്ദ്രൻ പുത്തൂർ, ഷബീർ, ഗീത മോഹൻ, ബബിത ഷാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഉസ്താദ് എംബാപ്പെ
ഷാര്‍ജ: കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ പുതിയ കഥാസമാഹാരം ‘ഉസ്താദ് എംബാപ്പെ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.
റൈറ്റേഴ്സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായകനും തിയറ്റര്‍ പ്രാക്ടീഷണറും എഴുത്തുകാരനുമായ എമില്‍ മാധവി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷാബു കിളിത്തട്ടിലിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
കുഴൂര്‍ വിത്സണ്, ഡോ.സി.കെ. അബ്ദുറഹ്മാന് ഫൈസി, അഡ്വ. മുഹമ്മദ് സാജിദ്, സയ്യിദ് ശുഐബ് തങ്ങള്‍, ഡോ. ശഫീഖ് ഖത്തര്‍, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീര്‍ ബാബു, അസ്ഹറുദ്ദീന്, മുനീര്‍ തോട്ടത്തില്‍, ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ. അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അകമലർ
ഷാർജ: ആലപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം ഭാഷ അധ്യാപക സുഭദ്രക്കുട്ടി അമ്മ ചെന്നിത്തലയുടെ ‘അകമലർ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാഹിത്യകാരൻ അർഷാദ് ബത്തേരി കവി കുഴൂർ വിത്സന് നൽകി പ്രകാശനം ചെയ്തു. പുസതകം കവി ശിവപ്രകാശ് പരിചയപ്പെടുത്തി. കെ.പി.കെ. വെങ്ങര, രാമചന്ദ്രൻ, വിനയൻ, അഡ്വ. അനൂപ്, ധന്യ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.