പുസ്തക പ്രകാശനം
text_fieldsകരയിലേക്കൊരുകടൽ ദൂരം
ഷാർജ: സലാം പാപ്പിനിശ്ശേരിയുടെ `കരയിലേക്കൊരു കടൽ ദൂരം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഡോ.എം.പി. അബ്ദുസമദ് സമദാനി എം.പി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു. തന്റെ പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും പ്രവാസികൾക്ക് കരുത്താകുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ഐ.സി.ഡബ്ല്യു.എഫ് ഫണ്ടിലേക്ക് നൽകുമെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു. സൈകതം ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
ചടങ്ങിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ, ശൈഖ് കാസിം അൽ മുർഷിദി, ശ്രീധരൻ പ്രസാദ്, ബഷീർ അബ്ദുറഹ്മാൻ അൽ അസ്ഹരി, ചാക്കോ ഊളക്കാടൻ, കെ.പി. മുഹമ്മദ് പേരോട്, സംഗീത മാത്യു, ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രിയ പരിചിത നേരങ്ങൾ
ഷാർജ: കൊല്ലം ശ്രീനാരായണ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ അക്കാഫ് അസോസിയേഷനും ഹരിതം ബുക്സുമായി ചേർന്നിറക്കിയ ‘പ്രിയ പരിചിത നേരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രശസ്ത സാഹിത്യകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ദുരന്ത നിവാരണ വിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി നിർവഹിച്ചു. ചടങ്ങിൽ എഡിറ്റർമാരായ റസ്ല അംനാദ്, ഷിബു ആർ.ജി പുസ്തകം ഏറ്റുവാങ്ങി.
അക്കാഫ് അസോസിയേഷനിൽ അംഗങ്ങളായ 10 കോളജുകളുടെ പുസ്തക പ്രകാശനമാണ് നടന്നത്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി.ജോസഫ്, എ.എസ് സെക്രട്ടറി ദീപു, ശ്രീനാരായണ കോളജ് അലുമ്നി സെക്രട്ടറി അനൂപ് ബാബുദേവൻ, ജോയന്റ് ട്രഷറർ കമൽ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സ്പ്രഡിങ് ജോയ് അറബിക് പതിപ്പ് പ്രകാശനം ചെയ്തു
ദുബൈ: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും പ്രമുഖ വ്യവസായിയുമായ ജോയ് ആലുക്കാസിന്റെ ആത്മകഥയായ ‘സ്പ്രഡിങ് ജോയ്’യുടെ അറബിക് പതിപ്പ് ദുബൈയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജോയ് ആലുക്കാസിന്റെ ജീവിതം യു.എ.ഇയിൽ അഭിവൃദ്ധി പ്രാപിച്ച സംരംഭകത്വത്തിന്റെ കഥയാണെന്ന് സഹമന്ത്രി പറഞ്ഞു.
ഇന്ത്യയിൽനിന്ന് ആരംഭിച്ച് ആഗോളതലത്തിൽ വ്യാപിച്ച വിജയകരമായ ആ കഥ ഏവർക്കും അഭിമാനമുണർത്തുന്നതാണ്. ജ്വല്ലറിയുടെയും സ്വർണ വ്യവസായത്തിന്റെയും വളർച്ചയെ പിന്തുണക്കുന്നതിലൂടെ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ ജോയ് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
`സ്പ്രഡിങ് ജോയ്' എന്ന പുസ്തകത്തെ അറബ് ലോകത്തേക്ക് കൊണ്ടുവരുന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ ജോയ് ആലുക്കാസ് പറഞ്ഞു. എനിക്കും മറ്റു പലർക്കും സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനും യു.എ.ഇ ഇടം നൽകിയിട്ടുണ്ട്.
ഈ പുസ്തകം അതിന്റെ പ്രതിഫലനമാണ്. ബിസിനസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതിന് ഈ രാഷ്ട്ര നേതാക്കൾക്ക് നന്ദി അറിയിക്കുന്നതായും ജോയ് ആലുക്കാസ് പറഞ്ഞു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള ലളിതമായ തുടക്കം മുതൽ ജോയ് ആലുക്കാസ് എന്ന ബ്രാൻഡിന്റെ ആഗോള വിജയത്തിലേക്കുള്ള യാത്രയുടെ കഥയാണ് `സ്പ്രഡിങ് ജോയി'യുടെ ഉള്ളടക്കം.
ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, യു.എസ് കോൺസുൽ ജനറൽ റോബർട്ട് റെയിൻസ്, ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ ബിൻ ഗലിത, ദുബൈ ജ്വല്ലറി ഗ്രൂപ് ചെയർമാൻ തൗഹിദ് അബ്ദുല്ല, നാഷനൽ ബാങ്ക് ഓഫ് ഫുജൈറ സി.ഇ.ഒ അദ്നാൻ അൻവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കടലാസുതോണികള്‍
ഷാര്‍ജ: എഴുത്തുകാരി സീന ഷുക്കൂറിന്റെ രണ്ടാമത്തെ പുസ്തകം ‘കടലാസുതോണികള്‍’ ചെറുകഥ സമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മാധ്യമപ്രവര്ത്തകന് ഷാബു കിളിത്തട്ടില്‍ സഫീര്‍ ബാബുവിന് നല്കി പ്രകാശനം ചെയ്തു. കവി കുഴൂര്‍ വിത്സണ്, സീന ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
ഓർമകളുടെ മുറി(വ്)
ഷാർജ: സ്മിത പ്രമോദിന്റെ ആദ്യ പുസ്തകം ‘ഓർമകളുടെ മുറി(വ്)’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നവംബർ 10ന് പ്രകാശിതമായി. ഭർത്താവ് പ്രമോദ്, മക്കളായ പ്രണവ്, സഞ്ജയ് എന്നിവർക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. രമേഷ് പെരുമ്പിലാവ്, പി. ശിവപ്രസാദ്, മുരളി മാഷ്, ഹാറൂൺ കക്കാട്, ഗീത മോഹൻ, ഹരിതം പബ്ലിഷേഴ്സ് സി.ഇ.ഒ പ്രതാപൻ തായാട്ട്, പി.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വില്ലീസിലടർന്ന ചോരപ്പൂക്കൾ
ഷാർജ: ഉഷ ചന്ദ്രന്റെ `വില്ലീസിലടർന്ന ചോരപ്പൂക്കൾ' എന്ന നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശിതമായി. കൗമുദി ടി.വി മിഡിൽ ഈസ്റ്റ് റീജനൽ മാനേജർ ബിനു മനോഹർ ഗീത മോഹനന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി അധ്യക്ഷതവഹിച്ചു. സിനിമ നടൻ രവീന്ദ്രൻ, അനൂപ് പെരുവണ്ണാമൂഴി എന്നിവർ ആശംസകൾ നേർന്നു. അമ്മാർ കിഴുപ്പറമ്പ് പുസ്തക പരിചയം നടത്തി. സന്ധ്യ രഘുകുമാർ സ്വാഗതവും ഉഷ ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഗുൽമോഹർ പൂത്തകാലം
ഷാർജ: കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജ് അലുമ്നി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ 44 പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഓർമക്കുറിപ്പുകൾ സമാഹരിച്ചു പുറത്തിറക്കിയ ‘ഗുൽമോഹർ പൂത്തകാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. മുരളി തുമ്മാരുകുടി റൈറ്റേഴ്സ് ഫോറത്തിൽ നിർവഹിച്ചു. അബൂദബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ഡോ. സുമതി അച്യുതൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി.ജോസഫ്, ജനറൽ സെക്രട്ടറി ദീപു, ട്രഷറർ നൗഷാദ് മുഹമ്മദ്, വെങ്കിട് മോഹൻ, ഷൈൻ ചന്ദ്രസേനൻ, ഷീല പോൾ, ഫെബിൻ ജോൺ, മീര, പ്രസാധകൻ പ്രതാപൻ തായാട്ട്, എഡിറ്റർ അനസ് മാള, കൺവീനർ അഷ്റഫ് കൊടുങ്ങല്ലൂർ, അലുംനി പ്രസിഡന്റ് രമേശ് നായർ, ജനറൽ സെക്രട്ടറി നജീബ് ഹമീദ് തുടങ്ങിയവർ സംസാരിച്ചു
ദി റോഡ് അപ് നോർത്
ഷാർജ: യുവ എഴുത്തുകാരി മനാൽ ഗഫൂർ (ലണ്ടൻ) രചിച്ച ഇംഗ്ലിഷ് നോവൽ ‘ദി റോഡ് അപ് നോർത്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും മുൻ അസി.പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. മുഹമ്മദ് സാജിദ് അലിഫ് സ്മാർട്ട് ബിസിനസ് മാനേജിങ് ഡയറക്ടർ സുഹൈലിനു നൽകി പ്രകാശനം ചെയ്തു.
റേഡിയോ അവതാരകനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിൽ, കവിയും എഴുത്തുകാരനുമായ കുഴൂർ വിത്സൺ, ഡോ. ജമാൽ, എൻജിനീയർ സുഹൈർ തുടങ്ങിയവർ ആശംസകൾ നേർന്നു. ബുക്ക് പ്ലസ് മാനേജർ സൈനുദ്ദീൻ സ്വാഗതവും എഴുത്തുകാരി മനാൽ ഗഫൂർ നന്ദിയും പറഞ്ഞു.
ഖയാൽ
ഷാർജ: ഹാരിസ് അഹമദ് എഴുതിയ കവിത സമാഹാരം ‘ഖയാൽ’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ഷാർജ കൾചറൽ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റ് എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻ കുമാർ ഖത്തർ ട്യൂബ് കെയർ ഇന്റർനാഷനൽ ചെയർമാൻ കെ.എൽ.പി. യുസുഫിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
പി.കെ. ഇബ്രാഹിം ഹാജി എലാങ്കോട്, പ്രതാപൻ തായാട്ട്, എഴുത്തുകാരി ജാസ്മിൻ അമ്പലത്തിലകത്ത്, റഫീഖ് ബിൻ മൊയ്തു, ചിന്തകനും എഴുത്തുകാരനുമായ റിഹാസ് പുലാമന്തോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.