പുസ്തക പ്രകാശനം
text_fieldsയൂ ടേണ്‍
ഷാർജ: എ.വി.എ ഗ്രൂപ് ചെയര്മാന് ഡോ.എ.വി. അനൂപിന്റെ ഓര്‍മക്കുറിപ്പുകള്‍ ‘യൂ ടേണ്‍’ തമിഴ് പതിപ്പിന്റെ പ്രകാശനം റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. പുസ്തകത്തിന്റെ ആദ്യകോപ്പി ഡോ. ജയന്തിമാല സുരേഷ്, എസ്.എസ്. മീരന്, പോള്‍ പ്രഭാഹര്, രമേഷ് വിശ്വനാഥൻ തുടങ്ങിയവര്‍ ഏറ്റുവാങ്ങി. പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ കവർ പ്രകാശനം ഡോ. സോഹൻ റോയ്, സന്തോഷ് കെട്ടത്ത്, ഡോ. സുരേഷ് കുമാർ മധുസൂദനൻ എന്നിവർ നിർവഹിച്ചു.
കുഴൂർ വിത്സന്റെ കവിതകൾ
ഷാർജ: കവി കുഴൂർ വിത്സന്റെ ‘കുഴൂർ വിത്സന്റെ കവിതകൾ’ എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പ് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ കെ.പി.കെ. വെങ്ങര, വി.എസ്. സിന്ധു എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ചിരന്തന ബുക്ക് സ്റ്റാളിൽ നടന്ന പ്രകാശന ചടങ്ങിൽ ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
കവി പി. ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. രമേഷ് പെരുമ്പിലാവ്, കെ. രഘുനന്ദനൻ, അനിൽ നായർ എന്നിവർ പ്രസംഗിച്ചു. മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ അവതാരകനായിരുന്നു.
ഹാ മനുഷ്യർ, അർബുദമേ നീ എന്ത്
ഷാർജ: മാധ്യമ പ്രവർത്തകൻ കെ.എം. അബ്ബാസിന്റെ `ഹാ മനുഷ്യർ', `അർബുദമേ നീ എന്ത്' എന്നീ പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.
റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ `അർബുദമേ നീ എന്ത്' എന്ന പുസ്തകം ഡോ. സൗമ്യ സരിൻ തമീം അബൂബക്കറിന് നൽകിയും `ഹാ മനുഷ്യർ' എന്ന പുസ്തകം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര വേണുഗോപാൽ മേനോനും നൽകിയാണ് പ്രകാശനം ചെയ്തത്. ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട്, മാധ്യമ പ്രവർത്തകൻ എം.സി.എ. നാസർ, അബ്ദുൽ നാസർ സ്കോട്ട, തൻസി ഹാഷിർ, ഷീല പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
'പ്രണയ മുറിവുകളുടെ കടലാഴങ്ങൾ’
ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയിൽ സുമിൻ ജോയിയുടെ ഒലീവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘പ്രണയ മുറിവുകളുടെ കടലാഴങ്ങൾ’ കവിത സമാഹാരം ഡോ. സൗമ്യ സരിൻ മാധ്യമ പ്രവർത്തക തൻസി ഹാഷിറിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ മുബാറക്ക് മുഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. പ്രഭാഷകനും എഴുത്തുകാരനുമായ പി.കെ. അനിൽ കുമാർ, ഗീത മോഹൻ എന്നിവർ ആശംസകൾ നേർന്നു. എഴുത്തുകാരൻ സുഭാഷ് ജോസഫ്, സന്ദീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.