Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
book release
cancel
camera_alt

സ​യ​നോ​ര ക​ഥാ​സ​മാ​ഹാ​രം ഇ​സ്‌​മാ​ഈ​ൽ മേ​ല​ടി

പി. ​ശി​വ​പ്ര​സാ​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സ​യ​നോ​ര

ദു​ബൈ: എ​ച്ച്‌ ആ​ൻ​ഡ്‌ സി ​പ്ര​സി​ദ്ധീ​ക​രി​ച്ച ന​ജാ ഹു​സൈ​ന്‍റെ സ​യ​നോ​ര ക​ഥാ​സ​മാ​ഹാ​രം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഇ​സ്‌​മാ​ഈ​ൽ മേ​ല​ടി പി. ​ശി​വ​പ്ര​സാ​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കെ.​പി.​കെ

വെ​ങ്ങ​ര, പു​ന്ന​ക്ക​ൽ മു​ഹ​മ്മ​ദ​ലി, സി​ദ്ദീ​ഖ്‌ കോ​ഴി​ക്കോ​ട്‌, സാ​ബു ഹു​സൈ​ൻ, അ​മ്മാ​ർ കീ​ഴു​പ​റ​മ്പ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇ​ഫ​മെ​റ​ൽ

ഇ​ഫ​മെ​റ​ൽ ഷാ​ർ​ജ ഔ​ർ ഓ​ൺ ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ്രീ​വ​ത്സ​ൻ മു​രു​ക​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ഔ​ർ ഓ​ൺ ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ 11ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ്രീ​പ​ത്മ​നാ​ഭ​ൻ വി​മ​ലി​ന്‍റെ ആ​ദ്യ ക​വി​താ​സ​മാ​ഹാ​രം ‘ഇ​ഫ​മെ​റ​ൽ’ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ ഔ​ർ ഓ​ൺ ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ്രീ​വ​ത്സ​ൻ മു​രു​ക​ൻ പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ പി.​കെ. അ​നി​ൽ കു​മാ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ മ​ല​യാ​ളം മി​ഷ​ൻ ഷാ​ർ​ജ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ശ്രീ​കു​മാ​രി ആ​ന്‍റ​ണി, എ​ഴു​ത്തു​കാ​രാ​യ ഗീ​താ​മോ​ഹ​ൻ, അ​ജി​ത് ക​ണ്ട​ല്ലൂ​ർ, എ​ച്ച്. ന​സീ​ർ കാ​യം​കു​ളം, ഷ​ബീ​ർ ഇ​സ്മ​യി​ൽ, കെ.​എ​സ്.​ ശ്രു​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ നാ​ല് പു​സ്ത​ക​ങ്ങ​ൾ

ഷാ​ർ​ജ: ഗോ​വ ഗ​വ​ർ​ണ​റും മ​ല​യാ​ളി​യു​മാ​യ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ര​ചി​ച്ച നാ​ല്​ പു​സ്ത​ക​ങ്ങ​ൾ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. മൂ​ന്ന് പു​സ്ത​ക​ങ്ങ​ൾ ഗോ​വ രാ​ജ്ഭ​വ​നും ഒ​രു പു​സ്ത​കം ലി​പി പ​ബ്ലി​ക്കേ​ഷ​നു​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ര​ചി​ച്ച നാ​ല്​ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ഭി കു​ര്യാ​ക്കോ​സ് മോ​ർ യൗ ​സേ​ബി​യോ​സ് (യാ​ക്കോ​ബാ​യ സ​ഭ ഡ​ൽ​ഹി മെ​ത്രാ​പ്പോ​ലീ​ത്ത), ജോ​യ​ൽ സാം ​തോ​മ​സ് റാ​ന്നി, തി​രു​മേ​നി വി​നീ​ഷ് മോ​ഹ​ന​ൻ, മു​ൻ. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജി. ​രാ​മ​ൻ നാ​യ​ർ പ്രാ​ണേ​ഷ് എ​സ്. നാ​യ​ർ, ഐ​സ​ക് പ​ട്ടാ​ണി പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണ്​ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ച​ട​ങ്ങി​ൽ ഡോ. ​മ​ണി​ക​ണ്ഠ​ൻ മേ​ലോ​ത്ത്, ശി​ൽ​പാ നാ​യ​ർ, ശ്രീ​കു​മാ​ർ പു​ഷ്പ​രാ​ജ് ആ​ത​വ​നാ​ട്, മോ​ഹ​ൻ കാ​വാ​ലം, ലി​പി അ​ക്ബ​ർ, തോ​മ​സ് ജോ​ൺ ബ​ദേ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ചു​വ​പ്പ് ഭീ​ക​ര​ത

ഷാ​ർ​ജ: ഡോ. ​മോ​യി​ൻ മ​ല​യ​മ്മ ര​ചി​ച്ച ‘ചു​വ​പ്പ് ഭീ​ക​ര​ത’ എ​ന്ന പു​സ്ത​കം ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. യു.​എ.​ഇ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും അ​ക്കാ​ഫ്​ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ശാ​ഹു​ൽ ഹ​മീ​ദ് ഇ​ൻ​ക്കാ​സ് യു.​എ.​ഇ സെ​ക്ര​ട്ട​റി സി.​പി. ജ​ലീ​ലി​ന്​ പു​സ്ത​കം ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. സാ​മൂ​ഹ്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഖി​ൽ​ദാ​സ് ഗു​രു​വാ​യൂ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ് അ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

‘ചു​വ​പ്പ് ഭീ​ക​ര​ത’ എ​ന്ന പു​സ്ത​കം ശാ​ഹു​ൽ ഹ​മീ​ദ് സി.​പി. ജ​ലീ​ലി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഡോ. ​എ​സ്.​എ​സ്. ലാ​ൽ, കെ.​പി.​കെ. വെ​ങ്ങ​ര, അ​മ്മാ​ർ കീ​ഴ്പ​റ​മ്പ്, എം.​എ. സു​ഹൈ​ൽ, അ​ഹ​മ്മ​ദ് ശ​രീ​ഫ്, ശി​വ​പ്ര​സാ​ദ്, ന​ജാ ഹു​സൈ​ൻ, ക​ട​വ​ത്ത് ബ​ൽ​ക്കീ​സ് മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ഞ്ചാ​ര​സൗ​ഭാ​ഗ്യ​ങ്ങ​ളി​ലൂ​ടെ

ഷാ​ർ​ജ: വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​സു​മ​തി അ​ച്യു​ത​ൻ എ​ഴു​തി​യ സ​ഞ്ചാ​ര സൗ​ഭാ​ഗ്യ​ങ്ങ​ളി​ലൂ​ടെ എ​ന്ന പു​സ്ത​കം ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ അ​ഷ്‌​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ പ്ര​കാ​ശ​നം ചെ​യ്തു. ര​മേ​ശ്‌ നാ​യ​ർ ചെ​ന്ത്രാ​പ്പി​ന്നി ഏ​റ്റു​വാ​ങ്ങി. സാ​ഹി​ത്യ​കാ​ര​ൻ പി. ​ശി​വ​പ്ര​സാ​ദ് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. സു​നി​ൽ രാ​ജ് സ്വാ​ഗ​ത​വും ന​ജീ​ബ് ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

സു​മ​തി അ​ച്യു​ത​ന്‍റെ സ​ഞ്ചാ​ര​സൗ​ഭാ​ഗ്യ​ങ്ങ​ളി​ലൂ​ടെ പു​സ്ത​കം അ​ഷ്‌​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

നാ​യാ​ടി​ത്ത​റ

ഷാ​ർ​ജ: ഷാ​ഹി​ദ് എ​ള​വ​ള്ളി​യു​ടെ ക​ഥാ​സ​മാ​ഹാ​രം ‘നാ​യാ​ടി​ത്ത​റ’ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഗ്ര​ന്ഥ​കാ​ര​നും വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജു​നൈ​ദ് കൈ​പ്പാ​ണി പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​അ​മ്മാ​നു​ള്ള വ​ട​ക്കാ​ങ്ങ​ര ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

‘നാ​യാ​ടി​ത്ത​റ’ ജു​നൈ​ദ് കൈ​പ്പാ​ണി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പ്ര​താ​പ​ൻ താ​യാ​ട്ട്, മും​താ​സ് ആ​സാ​ദ്, പി. ​സ​ജി​ദ് ഖാ​ൻ, ഷ​ബീ​ന ന​ജീ​ബ്, ഫൗ​സി​യ മ​മ്മു, കെ. ​ത​സ്നി​ഫ്, കെ. ​ഷാ​ന​വാ​സ്, അ​രു​ൺ ക​ല്ലി​ങ്ങ​ൽ, കെ. ​നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​തം

ആ​ലു​വ സ്വ​ദേ​ശി ന​വാ​സ് ഇ​ല​ഞ്ഞി​ക്കാ​യി ര​ചി​ച്ച തി​ര​ക്ക​ഥാ പു​സ്ത​കം കാ​തം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ആ​ലു​വ സ്വ​ദേ​ശി ന​വാ​സ് ഇ​ല​ഞ്ഞി​ക്കാ​യി ര​ചി​ച്ച തി​ര​ക്ക​ഥാ പു​സ്ത​കം കാ​തം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഗ്ര​ന്ഥ​കാ​ര​ന്‍റെ മൂ​ന്നാ​മ​ത്തെ പു​സ്ത​ക​മാ​ണി​ത്.

അ​ബ്ദു​ള്ള സാ​ലം അ​ൽ ഷം​സീ, ഫാ​ത്തി​മ സു​ഹ​റ, പി.​എം ലാ​ലി, അ​ൻ​വ​ർ പാ​ലോ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

വി​സ്മ​യ​പ്ര​തി​ഭ

ഷാ​ർ​ജ: ഡോ. ​ശ​ശി ത​രൂ​ർ എം.​പി​യു​മൊ​ത്തു​ള്ള അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ കോ​ർ​ത്തി​ണ​ക്കി മാ​നേ​ജ്മെ​ന്‍റ്​ വി​ദ​ഗ്ധ​നും യു​വ എ​ഴു​ത്തു​കാ​ര​നു​മാ​യ ഫ​സ​ലു​റ​ഹ്മാ​ൻ എ​ഴു​തി​യ ‘വി​സ്മ​യ​പ്ര​തി​ഭ’ എ​ന്ന പു​സ്ത​കം ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ എ​ഴു​ത്തു​കാ​ര​ൻ സ​ബി​ൻ ഇ​ക്ബാ​ലി​ന് ആ​ദ്യ കോ​പ്പി ന​ൽ​കി ആ​സാ ഗ്രൂ​പ് എം.​ഡി സി.​പി. സാ​ലി​ഹ് പ്ര​കാ​ശ​നം ചെ​യ്തു.

ഫ​സ​ലു​റ​ഹ്മാ​ൻ എ​ഴു​തി​യ ‘വി​സ്മ​യ​പ്ര​തി​ഭ’ സ​ബി​ൻ ഇ​ക്ബാ​ലി​ന് ആ​ദ്യ കോ​പ്പി ന​ൽ​കി ആ​സാ ഗ്രൂ​പ് എം.​ഡി സി.​പി. സാ​ലി​ഹ് പ്ര​കാ​ശ​നം ചെ​​യ്യു​ന്നു

യു.​എ.​ഇ ദേ​ശീ​യ വ​നി​ത ക്രി​ക്ക​റ്റ് ടീം ​അം​ഗം കെ​സി​യ മി​റി​യം സ​ബി​ൻ, ച​ല​ച്ചി​ത്ര താ​ര​വും എ​ഴു​ത്തു​കാ​ര​നു​മാ​യ വി​നോ​ദ് കോ​വൂ​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ങ​ര, ഐ.​വി.​ബി.​എം സ്ഥാ​പ​ക​ൻ ജാ​ഫ​ർ സാ​ദി​ഖ്, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ആ​ശാ ജി ​മേ​നോ​ൻ, എ​ഴു​ത്തു​കാ​ര​ൻ ഫ​സ​ലു​റ​ഹ്മാ​ൻ, ഗ്രീ​ൻ ബു​ക്സ് മാ​നേ​ജ​ർ സ്വ​പ്ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മൈ​ന്‍ഡ് മാ​സ്റ്റ​റി

ഷാ​ര്‍ജ: ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​സി​ജി ര​വീ​ന്ദ്ര​ന്‍റെ ‘മൈ​ന്‍ഡ് മാ​സ്റ്റ​റി’ എ​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​കം ഷാ​ര്‍ജ പു​സ്ത​ക​മേ​ള​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. മു​ന്‍ എം.​പി ടി.​എ​ന്‍. പ്ര​താ​പ​ന്‍ ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ നി​സാ​ര്‍ ത​ള​ങ്ക​ര​ക്ക് ന​ല്‍കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഗോ​ള്‍ഡ് എ​ഫ്.​എം പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​ജെ. വൈ​ശാ​ഖ് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.

‘മൈ​ന്‍ഡ് മാ​സ്റ്റ​റി’ ടി.​എ​ന്‍. പ്ര​താ​പ​ന്‍ ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ നി​സാ​ര്‍ ത​ള​ങ്ക​ര​യ്ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ര്‍ജ ബു​ക്ക് അ​തോ​റി​റ്റി എ​ക്‌​സ്‌​റ്റേ​ണ​ല്‍ അ​ഫ​യേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് പി.​വി. മോ​ഹ​ന്‍കു​മാ​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രാ​യ വ​നി​ത വി​നോ​ദ്, ദി​പാ കേ​ലാ​ട്ട്, അ​നു​പ് കീ​ച്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സ​ന്ധ്യ ര​വി​കു​മാ​ർ ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക. ഐ​വ​റി ബു​ക്‌​സാ​ണ് പ്ര​സാ​ധ​ക​ര്‍.

സി.​എ​ച്ചി​ന്‍റെ​യും സി​ദ്ദീ​ഖി​ന്‍റെ​യും ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​ങ്ങ​ൾ

ഷാ​ർ​ജ: കേ​ര​ള മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​സ്‍ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യെ കു​റി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​എ. മ​ഹ്ബൂ​ബ് എ​ഴു​തി​യ സി.​എ​ച്ച്: ജീ​വി​ത​വും വീ​ക്ഷ​ണ​വും എ​ന്ന ഗ്ര​ന്ഥം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. എ​മി​റേ​റ്റ്സ് സ്കൂ​ൾ സീ​നി​യ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബ്ര​ഹാം മാ​ത്യു ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി.

സി.​എ​ച്ച്: ജീ​വി​ത​വും വീ​ക്ഷ​ണ​വും എ​ന്ന ഗ്ര​ന്ഥം നി​സാ​ർ ത​ള​ങ്ക​ര ​പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സി​ദ്ദീ​ഖ്: ചി​രി​യു​ടെ ര​സ​ത​ന്ത്രം എ​ന്ന പേ​രി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖി​നെ​ക്കു​റി​ച്ച് മ​ഹ്ബൂ​ബ് എ​ഴു​തി​യ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥം എ​മി​റേ​റ്റ്സ് നാ​ഷ​ന​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ര​വീ​ഷ് തോ​മ​സി​ന് ന​ൽ​കി ഷാ​ർ​ജ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബു​ക്ക് അ​തോ​റി​റ്റി വി​ദേ​ശ​കാ​ര്യ എ​ക്സി​ക്യൂ​ട്ടി​വ് മോ​ഹ​ൻ കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ഖ​ലീ​ജ് ടൈം​സ് എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ ഐ​സ​ക്ക് പ​ട്ടാ​ണി​പ​റ​മ്പി​ൽ, എ​മി​റേ​റ്റ്സ് നാ​ഷ​ന​ൽ സ്കൂ​ൾ ഫൗ​ണ്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ര​വി തോ​മ​സ്, എം.​സി.​എ. നാ​സ​ർ, ഡോ. ​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​ച്ച്.​എം. അ​ഷ​റ​ഫ്, മു​ജീ​ബ് തൃ​ക്ക​ണ്ണാ​പു​രം, ഷാ​ക്കിം ചെ​ക്കു​പ്പ, ക​ല്ല​റ അ​ർ​ഷ​ദ് അ​ബ്ദു​ൽ റ​ഷീ​ദ്, ഷാ​ജ​ഹാ​ൻ ക​ല്ല​റ, ന​സീ​ർ കു​നി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മി​യ​കു​ൾ​പ്പ

ഷാ​ർ​ജ: സൗ​ദി​യി​ൽ പ്ര​വാ​സി​യാ​യ എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ്​ അ​തി​രു​ങ്ക​ലി​​ന്‍റെ പു​തി​യ നോ​വ​ലാ​യ ‘മി​യ​കു​ൾ​പ്പ’ ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. തി​രു​വ​ന​ന്ത​പു​രം ചി​ന്ത പ​ബ്ലി​ഷേ​ഴ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച നോ​വ​ൽ പ്ര​ശ​സ്ത ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​ഇ.​എ​ൻ. കു​ഞ്ഞു​മു​ഹ​മ്മ​ദ്​ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ന്​ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മി​യ​കു​ൾ​പ്പ കെ.​ഇ.​എ​ൻ. കു​ഞ്ഞു​മു​ഹ​മ്മ​ദ്​ ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​സ്മാ​ഈ​ൽ മേ​ല​ടി, എം.​സി.​എ. നാ​സ​ർ, എ​ഴു​ത്തു​കാ​രാ​യ ഇ.​കെ. ദി​നേ​ശ​ൻ, ര​മേ​ശ്‌ പെ​രു​മ്പി​ലാ​വ്, ക​വി പി. ​ശി​വ​പ്ര​സാ​ദ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah International Book FairBook Release
News Summary - sharjah international book fair- book release
Next Story