ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്നുമുതൽ
text_fieldsഷാർജ: വായനയുടെ പുത്തൻ ചക്രവാളങ്ങൾക്ക് ചിറകേകുന്ന 40ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്നു മുതൽ അൽതാവൂനിലെ വേൾഡ് എക്സ്പോ സെൻററിൽ നടക്കുമെന്ന് ബുക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു.സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മേള 11 ദിവസം നീളും. 'എപ്പോഴും കൃത്യമായ ഒരു പുസ്തകമുണ്ട്' എന്ന ശീർഷകത്തിൽ നടക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നടക്കം നിരവധി എഴുത്തുകാരും പ്രസാധകരും പങ്കെടുക്കും. മലയാളത്തിൽനിന്ന് നൂറോളം പുസ്തകങ്ങളാണ് മേളയിൽ പ്രകാശനം ചെയ്യാൻ കാത്തിരിക്കുന്നത്. അക്ഷരനഗരിയിൽ വായനയെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കാൻ സെമിനാർ, സംവാദം, പുസ്തക പ്രകാശനം, എഴുത്തുകാരുമായി മുഖാമുഖം, ചർച്ച, കവിയരങ്ങ് എന്നിവ നടക്കും.
അക്ഷരങ്ങളാൽ തീർക്കുന്ന അറിവിെൻറ അക്ഷയ പാഠങ്ങൾ മനുഷ്യമൂലധനത്തിന് മുതൽ കൂട്ടാകുമെന്നും അത് നാളേക്ക് വെളിച്ചമേകുമെന്നുള്ള ശൈഖ് സുൽത്താെൻറ ദർശനത്തിന് ചിറകേകുന്നതായിരിക്കും പുസ്തകോത്സവം. അറബ്, ആഗോള സംസ്കാരങ്ങൾ തമ്മിലുള്ള വിനിമയത്തിെൻറയും സൗഹൃദത്തിെൻറയും ശക്തമായ പാലങ്ങൾ നിർമിക്കാൻ പുസ്തകമേള കാരണമാകുന്നുവെന്ന് ബുക് അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.