ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: പ്രസാധക സമ്മേളനം ഇന്ന്
text_fieldsഷാർജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് മുന്നോടിയായുള്ള പ്രസാധക സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. പ്രസാധക സമ്മേളനത്തിന്റെ 14ാമത് പതിപ്പാണിത്. ചൊവ്വാഴ്ച വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തെ പ്രമുഖ പ്രസാധകർ പങ്കെടുക്കും. ഓഡിയോ ബുക്ക് നിർമാണം, എ.ഐ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ വിതരണം തുടങ്ങി പ്രധാന വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ നടക്കും. പ്രസിദ്ധീകരണ വ്യവസായത്തിന്റെ ഭാവി മുന്‍നിര്‍ത്തിയുള്ള വർക് ഷോപ്പുകളുമുണ്ടാകും.
ബുധനാഴ്ച മുതലാണ് പുസ്തകോത്സവത്തിന് തുടക്കമാവുക. ഈ മാസം 17 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ അരങ്ങേറുന്ന 43ാമത് മേളയില്‍ 112 രാജ്യങ്ങളില്‍നിന്നുള്ള 2520 പ്രസാധകരെത്തും. ഏറ്റവും പുതിയ കൃതികളുമായി 400 രചയിതാക്കളുമുണ്ടാകും. അറബ് പങ്കാളികളില്‍ 234 പ്രസാധകരുമായി യു.എ.ഇയാണ് മുന്നില്‍.
പിന്നാലെ 172 പ്രസാധകരുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയില്‍നിന്നും 52 പ്രസാധകരുമെത്തും. ആയിരത്തിലേറെ വ്യത്യസ്തമായ സാംസ്കാരിക പരിപാടികള്‍ക്കും ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിക്കും. കവി സമ്മേളനത്തിൽ മലയാളത്തിൽ നിന്ന് റഫീഖ് അഹമ്മദ് പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.