പുസ്തക സഞ്ചി
text_fieldsവിജയമന്ത്രങ്ങൾ
ഖത്തറിലെ മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷനല് പുസ്തകമായ `വിജയമന്ത്രങ്ങൾ' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് നവംബർ 11ന് രാത്രി 10ന് പ്രകാശനം ചെയ്യും. ലിപി പബ്ലിക്കേഷനാണ് പ്രസാധകർ.
പുസ്തകം: വിജയമന്ത്രങ്ങൾ
രചയിതാവ്: അമാനുല്ല വടക്കാങ്ങര
പ്രകാശനം: നവംബർ 11ന്
സി.എച്ച് ജീവിതവും വീക്ഷണവും, സിദ്ദീഖ് ചിരിയുടെ രസതന്ത്രം
കേരള മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ ജീവചരിത്ര ഗ്രന്ഥമായ ‘സി.എച്ച് ജീവിതവും വീക്ഷണവും’ നവംബർ 15ന് രാത്രി എട്ടിന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. പത്രപ്രവർത്തകൻ പി.എ. മഹ്ബൂബ് സി.എച്ച് ഫലിതങ്ങൾ, വീക്ഷണങ്ങൾ എന്ന പേരിൽ മൂന്ന് പതിറ്റാണ്ടുമുമ്പ് തയാറാക്കിയ പുസ്തകത്തിന്റെ പുതിയ പതിപ്പാണിത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് ചെയറിലെ ഗ്രേസ് ബുക്സാണ് പ്രസാധകർ. ചലച്ചിത്ര സംവിധായകൻ സിദ്ദീഖിനെ കുറിച്ച് മഹ്ബൂബ് തയാറാക്കിയ ‘സിദ്ദീഖ് ചിരിയുടെ രസതന്ത്രം’ എന്ന ഗ്രന്ഥവും അന്നേ ദിവസം പ്രകാശനം ചെയ്യും.
പുസ്തകങ്ങൾ: സി.എച്ച് ജീവിതവും വീക്ഷണവും, സിദ്ദീഖ് ചിരിയുടെ രസതന്ത്രം
രചയിതാവ്: പി.എ. മഹ്ബൂബ്
പ്രകാശനം: നവംബർ 15
പെണ്ണിടം എഴുത്തിടം
62 വനിത എഴുത്തുകാർ എഴുതിയ `പെണ്ണിടം എഴുത്തിടം' പുസ്തകം നവംബർ 11ന് ഷാർജ പുസ്തകോത്സവത്തിന്റെ ഇന്റലക്ച്വൽ ഹാളിൽ രാത്രി ഏഴിന് പ്രകാശനം ചെയ്യും.
പുസ്തകം: പെണ്ണിടം എഴുത്തിടം
രചയിതാവ്: 62 വനിത എഴുത്തുകാർ
പ്രകാശനം: നവംബർ 11ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.