ജയസൂര്യ ഇന്ന്; ഷാരൂഖ് ഖാൻ നാളെ
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടൻ ജയസൂര്യ വ്യാഴാഴ്ചയെത്തും. സംവിധായകൻ പ്രജേഷ് സെന്നും ഒപ്പമുണ്ടാകും. രാത്രി എട്ടിന് ബോൾ റൂമിൽ സിനിമ ആസ്വാദകരുമായി സംവദിക്കും. പ്രജേഷ് സംവിധാനം ചെയ്ത് ജയസൂര്യ അഭിനയിച്ച 'വെള്ളം' സിനിമയുടെ തിരിക്കഥ പുസ്തകവും വേദിയിൽ ചർച്ച ചെയ്യും. ഷാർജ പുസ്തകോത്സവത്തിൽ ഇക്കുറി അതിഥിയായെത്തുന്ന ഏക മലയാള സിനിമ താരമാണ് ജയസൂര്യ.
ബോളിവുഡ് താരം ഷാരൂഖ് ഖാൻ വെള്ളിയാഴ്ചയാണ് പുസ്തകോത്സവത്തിലെത്തുന്നത്. വൈകുന്നേരം ആറിന് ബോൾ റൂമിൽ നടക്കുന്ന പരിപാടിയിൽ സന്ദർശകരുമായി ഷാരൂഖ് സംവദിക്കും. ഇന്ത്യൻ സിനിമ പ്രേമികൾക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ ആസ്വാദകരും സംവാദത്തിൽ പങ്കെടുക്കും. 13ന് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷൊഐബ് അക്തറും പുസ്തകോത്സവത്തിനെത്തുന്നുണ്ട്.
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
2.00: നർമദ റാവുവുമായി സംവാദം
3.00: പുസ്തക പ്രകാശനം -ശരത്കാല സ്മരണകൾ, സുഹ്റ -അജൻ വി.പി, ഫിബിൻ
3.30: പാണ്ഡ്യൻ മെമറീസ്, മാജിക് സ്ക്വയർ ജയന്റ്സ് ഓൺ ദ മൂവ്, ഒയാസീസ് പോയട്രി -എസ്.എം. പാണ്ഡ്യൻ, ദേവി വൈഷ്ണവി, നഫീല ഷഹിൻ
4.00: ടേൺ യുവർ പാഷൻ ഇൻ ടു പ്രോഫിറ്റ്, ഫൈവ് തിങ്സ് ഐ ലൗവ് എബൗട്ട് വുമൻ -സിയ മിസ്തിഖ്
4.30: വേഗവർത്തമാനം -ഡോ. അജിത് ബാബു
5.00: മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ -ബാലചന്ദ്ര മേനോൻ
5.30: പൂച്ചക്കൊരു -ആർ.ജെ. ഷാലിനി
6.00: ഉള്ളുറവയിലെ ആത്മ രേഖകൾ -പ്രകാശൻ തണ്ണീർമുക്കം
6.30: സഫയർ, സെസ്, എന്നെ തിരിയുകയായിരുന്നു -ഫാത്തിമ ഷരീഫ്, സരിത
7.00: വെറ്റിലപ്പച്ച -സീനത്ത് മാറഞ്ചേരി
7.30: പാരാഷിം ഷിഫ്റ്റ്, ഹൃദയ പുരാണം -ഡോ. മോനി, സജീവ് എടത്തേടം
8.00: ശാന്തി രഥ്യകൾ -ഷീല പോൾ
8.30: കഥാശ്വാസം, വിജയമന്ത്രങ്ങൾ -ബന്ന ചേന്ദമംഗലൂർ, അമാനുള്ള വടക്കാങ്ങര
9.00: ബാച്ചിലർ കുക്കിങ് റെസീപി, കൽബിലെ ബാപ്പ -ഫാത്തിമ ഇഖ്ബാൽ, റഫീഖ് ചൊക്ലി
9.30: കാലം സാക്ഷി, തപസ്മൃതി -പുന്നക്കൻ മുഹമ്മദലി
10.00: ഐഡിയൽ യുവർസെൽഫ്, കഥാമരത്തണലിൽ -അൻവർ സാം, കെ.പി. സജീവൻ
10.30: പ്രിയഗീതങ്ങൾ, കവിത പൂക്കുന്ന പൂമരം -കൃഷ്ണ പ്രിയ, പ്രേമ ശ്രീകുമാർ
മുഹ്സിന അബ്ബാസിന്‍റെ 'ഭ്രാന്ത് പൂക്കുന്ന നേരം' കവിതാസമാഹാരം ഗാനരചയിതാവും മുൻ കേരള ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ, കവി വീരാൻകുട്ടിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യുന്നു
എൻ.എൻ.സുരേന്ദ്രൻ രചിച്ച 24 മലയാള കവിതകളുടെഅറബിക് മൊഴിമാറ്റ കാവ്യസമാഹാരം 'മാലാതുദ് രിക്ഹുൽ അസ്ഹാർ' (പൂവിന് മനസ്സിലാകാത്തത്) കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്തുംകടവ് യുവ എഴുത്തുകാരനും പ്രഭാഷകനുമായ പി.കെ അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു
മുനീർ എ. റഹ്‌മാൻ രചിച്ച 'വായനയുടെ രസതന്ത്രം' പുസ്തക പ്രകാശനം ഇമാറാത്തി മാധ്യമ പ്രവർത്തകൻ മുഹമ്മദ് അൽ കമാലി, റിനം ഇന്‍റർനാഷനൽ എം.ഡി പി.ടി. അബ്ദുൽ മുനീറിന്നൽകി നിർവഹിക്കുന്നു
എമിറേറ്റ്സ് നാഷനൽ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനുഗ്രഹ ഡേവിഡ് എഴുതിയ 'ഫുട്ട്പ്രിൻറ്സ്' കവിതാസമാഹാരം എഴുത്തുകാരൻ ഇസ്‌മായിൽ മേലടി മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിലിന് നൽകി പ്രകാശനം ചെയുന്നു
തൃശൂർ വിമല കോളജിലെ പഴയകാല ഓർമകൾ കോർത്തിണക്കി തയാറാക്കിയ 'വിമലമീയോർമകൾ' പുസ്തകം ഫാ. ഡേവിഡ് ചിറമ്മേൽ അച്ചൻ, ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിലിന് നൽകി പ്രകാശനം ചെയ്യുന്നു
മുഹമ്മദലി പൂനൂര് രചിച്ച 'ചില നേരങ്ങളിൽ' കഥാസമാഹാരം മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, സാമ്പത്തിക വിദഗ്ധൻ കെ.വി. ഷംസുദ്ദീന് നൽകി പ്രകാശനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.