10 ദശലക്ഷം ദിർഹമിെൻറ പുസ്തകങ്ങൾ വാങ്ങാൻ ഷാർജ ഭരണാധികാരിയുടെ ഉത്തരവ്
text_fieldsഷാർജ: ആഗോള പ്രസിദ്ധീകരണ വ്യവസായത്തെ പിന്തുണക്കുന്നതിനായി 39ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (എസ്.ഐ.ബി.എഫ്) പ്രദർശിപ്പിച്ച പുസ്തകങ്ങൾ വാങ്ങുന്നതിന് 10 ദശലക്ഷം ദിർഹം അനുവദിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. കോവിഡ് പ്രതിസന്ധി കാലത്ത് പുസ്തക വ്യവസായത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഈ തുക കഴിഞ്ഞവർഷത്തെ ഗ്രാൻറിെൻറ ഇരട്ടിയിലധികമാണ്. 14 വരെ നടക്കുന്ന എസ്.ഐ.എഫിെൻറ ഹൈബ്രിഡ് പതിപ്പിൽ മൊത്തം 1024 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്നു.
ഗവേഷകർ, പണ്ഡിതന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പ്രയോജനം ചെയ്യുന്നതാണ് പുസ്തകങ്ങൾ. വിജ്ഞാനത്തിെൻറയും സംസ്കാരത്തിെൻറയും ഏറ്റവും പുതിയ ഉൽപന്നങ്ങൾ ഉപയോഗിച്ച് ലൈബ്രറികളെ ശാക്തീകരിക്കുന്നത് ഷാർജയുടെയും യു.എ.ഇയുടെയും ഭാവിയിലേക്കുള്ള നേരിട്ടുള്ള നിക്ഷേപമാണെന്ന് ഷാർജ ഭരണാധികാരി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.