Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ വിദ്യാലയങ്ങൾ...

ഷാർജയിൽ വിദ്യാലയങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നു

text_fields
bookmark_border
ഷാർജയിൽ വിദ്യാലയങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നു
cancel

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ വി​ദ്യാ​ല​യ​ങ്ങ​ളും ന​ഴ്സ​റി​ക​ളും ഹ​രി​ത​വ​ത്ക​രി​ക്കാ​നൊ​രു​ങ്ങി ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി. യു.​എ.​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കോ​പ് 28 കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഷാ​ർ​ജ​യി​ലെ 25 ശ​ത​മാ​നം സ്‌​കൂ​ളു​ക​ളും ന​ഴ്‌​സ​റി​ക​ളും 2024 അ​വ​സാ​ന​ത്തോ​ടെ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​പ​ര​മാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത്. വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ഹ​രി​ത വി​ദ്യാ​ഭ്യാ​സ പ​ങ്കാ​ളി​ത്ത സം​രം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​പ​ദ്ധ​തി. ‘ഹ​രി​ത​വി​ദ്യാ​ല​യ​ങ്ങ​ളും ന​ഴ്സ​റി​ക​ളും’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി അ​ധ്യ​ക്ഷ മു​ഹ​ദ്ദി​ത അ​ൽ ഹാ​ഷി​മി പു​തു സം​രം​ഭ​ത്തെ അ​ഭി​ന​ന്ദി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ-​മാ​ന​വ വി​ഭ​വ​ശേ​ഷി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ന്റെ ആ​ഹ്വാ​നം മു​ഖ​വി​ല​ക്കെ​ടു​ത്താ​ണ്​ എ​സ്.​പി.​ഇ.​എ ഈ ​പ​ദ്ധ​തി​ക്ക് പ്ര​ത്യേ​കം ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​പ് 28ന് ​രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മ്പോ​ൾ, ഹ​രി​ത വി​ദ്യാ​ഭ്യാ​സ പ​ങ്കാ​ളി​ത്ത സം​രം​ഭം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കും സം​രം​ഭ​ങ്ങ​ൾ​ക്കും ത​ല​മു​റ​ക​ളി​ലു​ട​നീ​ളം പാ​രി​സ്ഥി​തി​ക ധാ​ർ​മി​ക​ത വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ഹ്വാ​നം ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

‘ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളും ന​ഴ്‌​സ​റി​ക​ളും’ പ​ദ്ധ​തി​യി​ലൂ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ട്ട് അ​വ​യു​ടെ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധം ഉ​യ​ർ​ത്തു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടെ​ന്ന് എ​സ്.​പി.​ഇ.​എ ഡ​യ​റ​ക്ട​ർ അ​ലി അ​ൽ ഹൊ​സാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഊ​ർ​ജ​വും വി​ഭ​വ​ശേ​ഷി​യും മെ​ച്ച​പ്പെ​ടു​ത്ത​ൽ, പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​ക​ളി​ലെ പ​രി​ശീ​ല​നം, ശ​രി​യാ​യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രീ​തി​ക​ൾ, പ​രി​സ്ഥി​തി​സൗ​ഹൃ​ദ ഗ​താ​ഗ​ത ബ​ദ​ലു​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentschoolsSharjahEco-friendlymaking
News Summary - Sharjah is making schools eco-friendly
Next Story