ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല വനിതാ കമ്മിറ്റിയായി
text_fieldsജസീന ടീച്ചർ, ഫൈറൂസ് അബ്ദുസ്സലാം, മൈമൂന വളപുരം
ഷാർജ: ഷാർജ കെ.എം.സി.സി മലപ്പുറം ജില്ലയുടെ പ്രഥമ വനിതാ കമ്മിറ്റി നിലവിൽ വന്നു. ജസീന ടീച്ചർ (പ്രസി.), ഫൈറൂസ് അബ്ദുസ്സലാം (ജന. സെക്ര.), മൈമൂന വളപുരം (ട്രഷ.), സാബിറ മയ്യേരി (വർക്കിങ് സെക്ര.). ഡോ. നജല, ഫസീല ജമാൽ, കമറുന്നീസ പള്ളിയറക്കൽ, സാബിറ ഹുസൈൻ, ജസീറ സൈദ് മുഹമ്മദ്, മുസ്ഥരി ഷംനാസ് (വൈസ് പ്രസിഡന്റുമാർ), ഖൈറുന്നീസ കുനിയൻ, നജ്മ കരുവള്ളി, ശബ്നം ഷരീഫ്, മിസ്ബ മുജീബ്, മുർഷിദ സുൽത്താന, ബിൻസി ടീച്ചർ (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
ഷാർജ കെ.എം.സി.സി ഓഫിസിൽ ചേർന്ന വനിതാ സംഗമത്തിൽ ഷാർജ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ്, മലപ്പുറം ജില്ല പ്രസിഡന്റ് ഹംസ തിരുനാവായ, ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, വനിത കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഫെബിന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.