ഷാർജ മലയാളം ഈദ് ഗാഹ്: ഹുസൈൻ സലഫി നേതൃത്വം നൽകും
text_fieldsഷാർജ മലയാളം ഈദ് ഗാഹിന്റെ ബ്രോഷർ പ്രകാശനം ചെയ്യുന്നു
ഷാർജ: ഷാർജ മതകാര്യവകുപ്പിന്റെ അനുമതിയോടെ നടക്കുന്ന മലയാളം ഈദ് ഗാഹിന് പണ്ഡിതനും പ്രഭാഷകനും ഷാർജ മസ്ജിദുൽ അസീസിലെ ഖതീബുമായ ഹുസൈൻ സലഫി നേതൃത്വം നൽകും.
ഈദ് ഗാഹിന്റെ നടത്തിപ്പിന് അബ്ദുൽസലാം ആലപ്പുഴ ചെയർമാനും റഫീഖ് ഹംസ ജനറൽ കൺവീനറുമായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.
കോഓഡിനേറ്റർമാരായി മുഹമ്മദ് മുണ്ടേരി, കെ.എച്ച്. മുസ്തഫ, സലിം പഴേരി, വളന്റിയർ വിഭാഗം -മുഹമ്മദ് അൻവർ, ഹഫീസ് മാറഞ്ചേരി, ഇക്ബാൽ, റഷീദ് എമിരേറ്റ്സ്, മീഡിയവിങ് -ഷമീം ഇസ്മായിൽ, ഐ.ടി വിഭാഗം -ഹബീബ് കാരാടൻ എന്നിവരെ വകുപ്പ് കൺവീനർമാരായും തിരഞ്ഞെടുത്തു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഷാർജ സ്പോർട്സ് ക്ലബ് ഫുട്ബാൾ മൈതാനിയിലാണ് ഈദ് ഗാഹ് ഒരുക്കുന്നത്.
പെരുന്നാൾ ദിവസം രാവിലെ 6.28ന് നമസ്കാരം നിർവഹിക്കും. സ്ത്രീകൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയതായും സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: 0504546998/ 0504974230.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.