ഷാർജ മലയാളി കൂട്ടായ്മ ദേശീയദിനം ആഘോഷിച്ചു
text_fieldsഷാർജ: ഷാർജ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 53ാമത് യു.എ.ഇ ദേശീയദിനം ഷാർജ അബുഷഗാരയിലുള്ള അൽ ജൂറി റസ്റ്റാറന്റിൽ ആഘോഷിച്ചു. ഷാർജ മലയാളി കൂട്ടായ്മ പ്രസിഡന്റ് സിറാജ് കാട്ടുകുളം അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ അജയ് ഗോപാൽ മുഖാതിഥിയായി. സെക്രട്ടറി ലക്ഷ്മി സജീവ് സ്വാഗതവും സെബാസ്റ്റ്യൻ ദേശീയദിന സന്ദേശവും ജനറൽ കൺവീനർ രജീഷ് താഴേപറമ്പിൽ ആശംസകളും അർപ്പിച്ചു.
ട്രഷറർ ജയരാജ് നന്ദി പറഞ്ഞു. യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണവും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറിയിരുന്നു. ഷാർജ മലയാളി കൂട്ടായ്മയിലെ നിരവധി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.